ഏച്ചൂരിൽ ബസിടിച്ച് വൈദ്യുതിത്തൂൺ പൊട്ടിവീണ് ഗതാഗതം സ്തംഭിച്ചു

ചക്കരക്കല്ല്: ഏച്ചൂരിൽ ബസിടിച്ച് വൈദ്യുതിത്തൂൺ പൊട്ടിവീണ് ഗതാഗതം സ്തംഭിച്ചു. ഏച്ചൂർ കമാൽപീടികക്ക് സമീപം ബുധനാഴ്ച രാത്രി പത്തോടെയാണ് സംഭവം. മേലെചൊവ്വ--മട്ടന്നൂർ-ഇരിട്ടി സംസ്ഥാന പാതയിലാണ് തൂൺ െപാട്ടിവീണത്. കണ്ണൂരിൽനിന്ന് ഇരിട്ടിയിലേക്ക് പോവുകയായിരുന്ന ബസാണിടിച്ചതെന്ന് നാട്ടുകാർ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ വൈദ്യുതിത്തൂൺ റോഡിലേക്ക് വീഴുകയായിരുന്നു. പ്രദേശത്ത് വൈദ്യുതി പൂർണമായും നിലച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.