സി.പി.എം ജില്ല നേതൃത്വം ഭീകരവാദികളെപ്പോലെ പ്രവർത്തിക്കുന്നു ^സതീശൻ പാച്ചേനി

സി.പി.എം ജില്ല നേതൃത്വം ഭീകരവാദികളെപ്പോലെ പ്രവർത്തിക്കുന്നു -സതീശൻ പാച്ചേനി കണ്ണൂർ: യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിനെ ബോംെബറിഞ്ഞ് വീഴ്ത്തി വെട്ടിക്കൊലപ്പെടുത്തിയതിൽ കണ്ണൂർ ജില്ലയിലെ സി.പി.എം നേതൃത്വത്തിന് പങ്കുണ്ടെന്ന് ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി ആരോപിച്ചു. നാടിന് ഭീഷണിയായ തീവ്രവാദികളെയും ഭീകരവാദികളെയും ഓർമിപ്പിക്കുന്നതരത്തിലാണ് സി.പി.എം ജില്ല നേതൃത്വത്തി​െൻറ അറിവോടെ അക്രമങ്ങളും കൊലപാതകങ്ങളും അരങ്ങേറുന്നത്. സാമൂഹിക-രാഷ്ട്രീയ പ്രവർത്തനത്തിൽ സജീവമായി ഇടപെടുന്ന യുവതലമുറയെ കഴിഞ്ഞ കുറച്ചുമാസങ്ങളായി ജില്ലയിൽ ആസൂത്രിതമായി ആക്രമിക്കുന്ന സംഭവമാണ് ഉണ്ടാകുന്നത്. ഒരു ചെറുപ്പക്കാരനെ മറ്റു പ്രകോപനങ്ങളും സംഘർഷങ്ങളും ഇല്ലാത്ത സാഹചര്യത്തിൽപോലും ജനങ്ങളുടെ ഇടയിൽ കയറിച്ചെന്ന് ബോംബെറിഞ്ഞ് വീഴ്ത്തി വെട്ടിക്കൊലപ്പെടുത്തിയ പദ്ധതിക്ക് ഉത്തരവ് നൽകുന്ന ആസൂത്രണസംഘത്തി​െൻറ ഗോഡ്ഫാദറെ ജനങ്ങൾ തിരിച്ചറിയുന്നുണ്ടെന്നും പാച്ചേനി പറഞ്ഞു. നാടി​െൻറ ശാന്തിക്കും സമാധാനത്തിനും ഭീഷണിയായവരെ വിലങ്ങണിയിക്കാനും നിലക്കുനിർത്താനും ജില്ലയിലെ പൊലീസിന് സാധിക്കുന്നില്ലെങ്കിൽ നിയമപാലകരുടെ ഉത്തരവാദിത്തം പൊതുജനങ്ങൾ ഏറ്റെടുക്കേണ്ടിവരും. ഷുഹൈബി​െൻറ ക്രൂരമായ കൊലപാതകത്തിൽ മുഴുവൻ ജനാധിപത്യവിശ്വാസികളും പ്രതിഷേധിക്കണമെന്നും ഡി.സി.സി പ്രസിഡൻറ് പ്രസ്താവനയിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.