ഓർമകൾ പങ്കുവെക്കാൻ അവർ ഒത്തുകൂടി

ഇരിട്ടി: മധുരിക്കും ഓർമകളും സന്തോഷങ്ങളും അനുഭവങ്ങളും പങ്കുവെച്ച് അവർ ഒത്തുകൂടിയപ്പോൾ സ്‌കൂൾ അങ്കണം അപൂർവ നിമിഷങ്ങൾക്ക് വേദിയായി. ഇരിട്ടി ഹയർസെക്കൻഡറി സ്‌കൂളിലാണ് പൂർവവിദ്യാർഥി-അധ്യാപകസംഗമം സംഘടിപ്പിച്ചത്. വർഷങ്ങൾക്കുശേഷം കണ്ടുമുട്ടിയ സഹപാഠികളിൽ ചിലർ കെട്ടിപ്പിടിച്ച് സന്തോഷം പങ്കുവെച്ചു. 1957ൽ സ്‌കൂൾ സ്ഥാപിതമായതുമുതൽ കഴിഞ്ഞ വർഷംവരെയുള്ള പൂർവവിദ്യാർഥികളും ഈ കാലയളവിൽ സ്‌കൂളിൽനിന്ന് പിരിഞ്ഞുപോയ അധ്യാപകരും സംഗമത്തിൽ പങ്കെടുത്തു. സംഗമവും പൂർവ അധ്യാപകരെ ആദരിക്കൽ ചടങ്ങുമാണ് ഇത്തരം അപൂർവനിമിഷങ്ങൾക്ക് വേദിയായത്. സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഇരിട്ടി നഗരസഭ ഉപാധ്യക്ഷ കെ. സരസ്വതി അധ്യക്ഷത വഹിച്ചു. മട്ടന്നൂർ നഗരസഭ അധ്യക്ഷ അനിത വേണു പൂര്‍വ അധ്യാപകരെ ആദരിച്ചു. നഗരസഭ കൗൺസിലർമാരായ പി. രഘു, എൻ.കെ. ഇന്ദുമതി, പി.എം. രവീന്ദ്രൻ, -----------റൂമീന----------- റഫീഖ്, എ. ഗീത, ജില്ലപഞ്ചായത്തംഗം തോമസ് വർഗീസ്, സ്‌കൂൾ മാനേജർ കെ. കുഞ്ഞിമാധവൻ, പ്രഥമാധ്യാപിക എൻ. പ്രീത, കെ. ശിവശങ്കരൻ, കെ. സുമേഷ്‌കുമാർ, കെ.വി. നൗഷാദ്, പി.കെ. മുസ്തഫ ഹാജി, അയൂബ് പൊയിലൻ, എം. വിജയൻ നമ്പ്യാർ, അൻവർ സാദത്ത്, രേഷ്മ ദിനേശൻ എന്നിവർ സംസാരിച്ചു. സന്തോഷ് കോയിറ്റി സ്വാഗതവും വി.പി. സതീശൻ നന്ദിയും പറഞ്ഞു. സാംസ്കാരിക സമ്മേളനവും പ്രതിഭാസംഗമവും ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എൻ.ടി. റോസമ്മ ഉദ്ഘാടനം ചെയ്തു. പടിയൂർ ബാലൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർമാരായ പി.വി. പ്രേമവല്ലി, സത്യൻ കൊമ്മേരി, വി. മനോജ് കുമാർ, കെ. സുരേഷ്, എം. ബാബുമാസ്റ്റർ, അബ്ദുൽ അസീസ് പാലക്കി, പി. ജിഷ, കെ.വി. കരുണൻ തുടങ്ങിയവർ സംസാരിച്ചു. പ്രിൻസിപ്പൽ കെ. സുരേശൻ സ്വാഗതവും പി.വി. ശശീന്ദ്രൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.