ഇരിട്ടി: മേഖലയിലെ പ്രധാന ശിവക്ഷേത്രങ്ങളിലെല്ലാം മഹാശിവരാത്രി വിശേഷാൽ പൂജകളോടെയും വിവിധ പരിപാടികളോടെയും ആഘോഷിച്ചു. മൂലോത്തുംകുന്ന് കൈരാതി കിരാത ക്ഷേത്രത്തിൽ ശിവപാർവതി പൂജ നടന്നു. സ്ത്രീകളും കുട്ടികളുമടക്കമുള്ള നൂറുകണക്കിനുപേർ പങ്കെടുത്തു. ശ്രീവിദ്യോപാസകൻ എ. ഗോപാലകൃഷ്ണൻ, സി.പി. ഭുവനദാസൻ എന്നിവർ കാർമികത്വം വഹിച്ചു. ക്ഷേത്രം രക്ഷാധികാരി വത്സൻ തില്ലങ്കേരി, ഭാരവാഹികളായ പി. കരുണാകരൻ, എ. പത്മനാഭൻ, പി.വി. രാജേഷ്, കെ. ദിവാകരൻ, വി.കെ. രജീഷ് എന്നിവർ നേതൃത്വം നൽകി. കീഴൂർ മഹാദേവ ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾക്ക് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ വിലങ്ങര നാരായണൻ ഭട്ടതിരിപ്പാട് മുഖ്യകാർമികത്വം വഹിച്ചു. അഷ്ടദ്രവ്യ ഗണപതിഹോമം, നവകപൂജ, നവകാഭിഷേകം എന്നിവ നടന്നു. ഇളനീർക്കാവ് വരവ്, ദീപസമർപ്പണം, ദീപാരാധന, പാനക വിതരണം എന്നിവക്കുശേഷം വിശേഷ ദ്രവ്യങ്ങൾകൊണ്ടുള്ള അഞ്ച് യാമപൂജകൾ നടന്നു. ദിനേശൻ പരിക്കളത്തിെൻറ ആധ്യാത്മിക പ്രഭാഷണവും കലാപരിപാടികളും അരങ്ങേറി. കീഴ്പ്പള്ളി പാലരിഞ്ഞാൽ മഹാദേവ ക്ഷേത്രത്തിൽ താലപ്പൊലി ഘോഷയാത്ര, സാംസ്കാരിക സമ്മേളനം, നൃത്തനൃത്യങ്ങൾ, കഥാപ്രസംഗം, പ്രഭാഷണം എന്നിവ നടന്നു. ഉളിക്കൽ വയത്തൂർ ക്ഷേത്രത്തിൽ സാംസ്കാരിക സമ്മേളനം ഡോ.എം.പി. ചന്ദ്രാംഗദൻ ഉദ്ഘാടനം ചെയ്തു. തില്ലങ്കേരി മഹാശിവക്ഷേത്രത്തിൽ മഹാഗണപതിഹോമം, മഹാ മൃത്യുഞ്ജയ ഹോമം, സമൂഹ പ്രാർഥന, പ്രഭാഷണം, ചുറ്റുവിളക്ക്, നിറമാല എന്നിവ ഉണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.