തലശ്ശേരി: മട്ടന്നൂർ എടയന്നൂരിനടുത്ത തെരൂരിൽ യൂത്ത് കോൺഗ്രസ് നേതാവ് എടയന്നൂർ സ്കൂൾ പറമ്പത്ത് ഹൗസിൽ ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് തലശ്ശേരിയിൽ യു.ഡി.എഫ് പ്രവർത്തകർ പ്രകടനം നടത്തി. എം.എം റോഡ് എൽ.എസ് പ്രഭുമന്ദിരം പരിസരത്തുനിന്നാരംഭിച്ച പ്രകടനം ഒ.വി േറാഡ്, പഴയ ബസ്സ്റ്റാൻഡ്, ലോഗൻസ് േറാഡ് വഴി എം.എം റോഡിൽ സമാപിച്ചു. യു.ഡി.എഫ് നേതാക്കളായ സജ്ജീവ് മാറോളി, എം.പി. അരവിന്ദാക്ഷൻ, വി.കെ. ഹുസൈൻ, കെ. ശിവദാസൻ, എം.പി. അസൈനാർ, വി.എൻ. ജയരാജ്, തഫ്ലീം മാണിയാട്ട്, സുശീൽ ചന്ത്രോത്ത്, മുനവർ അഹമ്മദ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.