കൊട്ടിയൂരിൽ വിമുക്തി പഞ്ചായത്ത്​: വാർഡുതല യോഗം നടത്തി

കേളകം: കൊട്ടിയൂർ ഗ്രാമപഞ്ചായത്തിലെ മുഴുവൻ വിമുക്തി വാർഡ് കമ്മിറ്റികളുടെയും പഞ്ചായത്തുതല കമ്മിറ്റിയുടെയും സംയുക്ത യോഗം ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്നു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് റോയി നമ്പുടാകം അധ്യക്ഷത വഹിച്ചു. പേരാവൂർ റേഞ്ചിലെ സിവിൽ എക്സൈസ് ഓഫിസർ പി.എസ്. ശിവദാസൻ വിമുക്തി പ്രവർത്തനങ്ങൾ വിശദീകരിച്ചു. സിവിൽ എക്സൈസ് ഓഫിസർ വി.എൻ. സതീഷ് പ്രവർത്തനങ്ങൾ വിശദീകരിച്ചു. കഞ്ചാവ് മാഫിയയെ നിയന്ത്രിക്കുന്നതിന് എക്സൈസ് എൻഫോഴ്സ്മ​െൻറിനൊപ്പം ജനകീയ ഇടപെടലും ശക്തമാക്കുന്നതിനും നിരോധിത പുകയില ഉൽപന്നങ്ങൾ വിൽക്കുന്ന കടകളിൽ റെയ്ഡ് ശക്തമാക്കാനും തീരുമാനിച്ചു. അമ്പായത്തോട്, പാൽചുരം, മന്ദംചേരി ഭാഗങ്ങളിലെ അനധികൃത മദ്യവിൽപന, പരസ്യ മദ്യപാനം, നിരോധിത പുകയില ഉൽപന്ന വിൽപന എന്നിവ തടയുന്നതിന് എൻഫോഴ്‌സ്മ​െൻറ് പ്രവർത്തനം ശക്തമാക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.