കണ്ണൂർ: സ്പെഷൽ അഗ്രികൾചറൽ സോൺ പദ്ധതിയിലൂടെ കൈപ്പാട് കൃഷിയുടെ സമഗ്രവികസനം സാധ്യമാക്കുകയാണ് ചെറുകുന്ന് ഗ്രാമപഞ്ചായത്ത്. നിലവിലുള്ള കൈപ്പാട് കൃഷിയിലെ പോരായ്മകൾ പരിഹരിച്ചും തരിശ് കൈപ്പാട് നിലങ്ങൾ കണ്ടെത്തി കൃഷിയോഗ്യമാക്കുകയുമാണ് ചെയ്യുന്നത്. ഇതിെൻറ ഭാഗമായി 105 ഹെക്ടർ കൃഷിയോഗ്യമായ കൈപ്പാട് നിലങ്ങൾ കണ്ടെത്തിക്കഴിഞ്ഞു. കർഷകരും കൃഷിവകുപ്പ് ഉദ്യോഗസ്ഥരും കൃഷിശാസ്ത്രജ്ഞരും ഉൾപ്പെടെയുള്ളവരെ പങ്കെടുപ്പിച്ച് ഗ്രാമപഞ്ചായത്ത് ശിൽപശാലയും നടത്തി. വരുംദിവസങ്ങളിൽ ഭൂവുടമകളുടെയും കൃഷിചെയ്യാൻ സന്നദ്ധരായ ജോയൻറ് ലിവബിലിറ്റി ഗ്രൂപ്പുകൾ, സ്വയംസഹായ സംഘങ്ങൾ, ക്ലബുകൾ എന്നിവയുടെയും യോഗം വിളിച്ചുചേർക്കും. വിത്ത്, കൂലി ചെലവ് എന്നിവ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നൽകും. ശിൽപശാല ടി.വി. രാജേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് പി.കെ. അസൻകുഞ്ഞി മാസ്റ്റർ അധ്യക്ഷത വഹിച്ചു. കൃഷി ഡെപ്യൂട്ടി ഡയറക്ടർ പി. അലി, അസി. ഡയറക്ടർ എം.എൻ. പ്രദീപ്, ഡോ. വനജ, ഡോ. പി. ജയരാജ്, പഞ്ചായത്ത് സെക്രട്ടറി കെ.ബി. ശംസുദ്ദീൻ, കൃഷി ഓഫിസർ പി. രാഖി എന്നിവർ സംസാരിച്ചു. വികസന സ്ഥിരം സമിതി ചെയർമാൻ സജീവൻ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.