കണ്ണൂർ: മൂന്നു ദിവസമായി നടന്നുവരുന്ന സഹകരണ കോൺഗ്രസിെൻറ സമാപന സമ്മേളനം കണ്ണൂർ കലക്ടറേറ്റ് മൈതാനിയിൽ സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. മൂന്നു ദിവസം വിശദമായി ചർച്ചചെയ്ത സഹകരണനയം കരട് മന്ത്രിസഭയുടെ പരിഗണനക്ക് വൈകാതെ കൊണ്ടുവരുമെന്ന് മന്ത്രി പറഞ്ഞു. കേരള ബാങ്ക് വരുന്നതോടെ ജില്ല ബാങ്കുകളുടെ ഭരണസമിതി ഇല്ലാതാവുകമാത്രമാണ് ചെയ്യുക. ആർക്കും ജോലി നഷ്ടമാവില്ല. ജീവനക്കാരുടെ ഗ്രേഡ് കൂടുകയാണ് ചെയ്യുക. ആശയങ്ങൾ വിശദമായി പരിശോധിച്ചേ തീരുമാനെമടുക്കൂ. സർക്കാർ ഒന്നും അടിച്ചേൽപിക്കില്ല -മന്ത്രി പറഞ്ഞു. സാധാരണക്കാർക്ക് ബാങ്കുകളെ പ്രാപ്യമാക്കുക എന്ന ലക്ഷ്യത്തിലാണ് ഇന്ദിര ഗാന്ധി ബാങ്കുകളെ ദേശസാത്കരിച്ചത്. എന്നാൽ, ഇൗ കാലഘട്ടത്തിലെ കുത്തകവത്കരണം സാധാരണക്കാരോടൊപ്പം ഇടത്താരക്കാരെയും ബാങ്കുകളിൽനിന്ന് അകറ്റുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. പി.കെ. ശ്രീമതി എം.പി അധ്യക്ഷത വഹിച്ചു. എം.പിമാരായ പി. കരുണാകരൻ, കെ.കെ. രാഗേഷ്, രജിസ്ട്രാർ സജിത്ത് ബാബു എന്നിവർ സംസാരിച്ചു. സംസ്ഥാന സഹകരണ യൂനിയൻ ചെയർമാൻ കോലിയക്കോട് എൻ. കൃഷ്ണൻ നായർ സ്വാഗതവും ജോയൻറ് രജിസ്ട്രാർ സി. ഗിരീശൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.