പാലക്കുന്ന്: പാലക്കുന്ന് അംബിക ആർട്സ് കോളജ് ഓൾഡ് സ്റ്റുഡൻറ്സ് വെൽഫെയർ അസോസിഷേൻ ജില്ലയിലെ സ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ചിത്രരചന ക്യാമ്പ് സമാപിച്ചു. 970 വിദ്യാർഥികളും രക്ഷിതാക്കളും പങ്കെടുത്തു. പാലക്കുന്ന് ഭഗവതി ക്ഷേത്ര മുഖ്യകർമി പി.വി. സുനീഷ് ഭദ്രദീപം കൊളുത്തി. ചിത്രകാരനും തുളു അക്കാദമി ചെയർമാനുമായ പി.എസ്. പുണിഞ്ചിത്തായ ഉദ്ഘാടനം ചെയ്തു. എസ്.എം. ഷാഫി പാലക്കുന്ന് അധ്യക്ഷത വഹിച്ചു. പൂർവാധ്യാപകനും സംസ്ഥാന തുറമുഖ വകുപ്പ് ഡയറക്ടറുമായ എച്ച്. ദിനേശ് മുഖ്യാതിഥിയായി. മുൻ പ്രിൻസിപ്പൽ വത്സല അസോസിയേഷെൻറ ലോഗോ പ്രകാശനം ചെയ്തു. പള്ളം നാരായണൻ, മാധവൻ, പ്രേമലത, ബാബുകുമാർ, സത്താർ എന്നിവർ സംസാരിച്ചു. അജിത് കളനാട് സ്വാഗതവും പ്രീതി നന്ദിയും പറഞ്ഞു. varnotsavam: പാലക്കുന്ന് അംബിക ആർട്സ് കോളജ് ഓൾഡ് സ്റ്റുഡൻറ്സ് വെൽഫെയർ അസോസിയേഷൻ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച വർണോത്സവത്തിൽനിന്ന്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.