കണ്ണൂർ: വിത്തിെൻറ അഭാവം മൂലം വൻ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന കല്ലുമ്മക്കായ കൃഷി സംരക്ഷിക്കാൻ സർക്കാർ തലത്തിൽ വിത്തുൽപാദനത്തിന് ഹാച്ചറി സ്ഥാപിക്കണമെന്ന് കേരള അക്വാ ഫാർമേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. കാസർകോട് ജില്ലയിലെ വലിയപറമ്പ, പടന്ന, ചെറുവത്തൂർ, തൃക്കരിപ്പൂർ എന്നീ പഞ്ചായത്തുകളിൽ ഏതാണ്ട് 5000ത്തോളം ആളുകൾ നേരിട്ടും മറ്റനേകം പേർ പരോക്ഷമായും കല്ലുമ്മക്കായ കൃഷിയുമായി ബന്ധപ്പെട്ടിരിക്കുന്നവരാണ്. കൃഷി പ്രതിസന്ധി ഇൗ പഞ്ചായത്തുകളുടെ സമ്പദ്ഘടനയെ തന്നെ ബാധിച്ചിരിക്കുകയാണെന്നും പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയുടെ കീഴിലുള്ള വിവിധ കോഴ്സുകളിൽ എഫ്.എഫ്.ഡി.എയിൽ രജിസ്റ്റർ ചെയ്തതും നിലവിൽ ജലകൃഷി ചെയ്യുന്നവരുടെ മക്കൾക്ക് പ്രവേശനത്തിൽ സംവരണം ഏർപ്പെടുത്തണം. പയ്യന്നൂരിൽ കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയുടെ നേതൃത്വത്തിൽ ഫിഷറീസ് കോളജ് ആരംഭിക്കുക, കേന്ദ്രത്തിൽ ഫിഷറീസ് മന്ത്രാലയം സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളും പ്രമേയത്തിൽ ഉന്നയിച്ചു. പ്രതിനിധി സമ്മേളനം പി.കെ. ശ്രീമതി എം.പി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻറ് ടി. പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു. സി. കൃഷ്ണൻ എം.എൽ.എ, ഉത്തരമേഖല ഫിഷറീസ് ജോയൻറ് ഡയറക്ടർ കെ.കെ. സതീഷ്കുമാർ, സി. സുരേശൻ, ഡോ. വിജയകുമാർ, പി.ആർ. രാധാകൃഷ്ണൻ, ജോർജ് അലക്സാണ്ടർ, എം. റൗഫ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ടി. പുരുഷോത്തമൻ (പ്രസി.), പി.ആർ. രാധാകൃഷ്ണൻ, ജോർജ് അലക്സാണ്ടർ (വൈ. പ്രസി.), കെ.എക്സ്. സെബാസ്റ്റ്യൻ (ജന. സെക്ര.), സി. സുരേശൻ, ഷാജി അഗസ്റ്റിൻ (ജോ. സെക്ര.), എ.എൽ. പ്രവീൺരാജ് (ട്രഷ.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.