ശ്രീകണ്ഠപുരം: ജനമൈത്രി പൊലീസ് നേതൃത്വത്തിൽ പയ്യാവൂരിൽ പട്ടികജാതി-വർഗ വിഭാഗത്തിൽപെട്ടവർക്കായി പരാതി പരിഹാര അദാലത്തും സൗജന്യ മെഡിക്കൽ ക്യാമ്പും നടത്തി. പയ്യാവൂർ ഗവ. യു.പി സ്കൂളിൽ നടന്ന പരിപാടി തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.വി. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. പയ്യാവൂർ പഞ്ചായത്ത് പ്രസിഡൻറ് ഡെയ്സി ചിറ്റൂപറമ്പിൽ അധ്യക്ഷത വഹിച്ചു. മെംബർമാരായ കെ.ടി. അനിൽകുമാർ, ജോയ് ജോസഫ്, കണ്ണൂർ മാധവറാവു സിന്ധ്യ ആശുപത്രി ചെയർമാൻ കെ. പ്രമോദ് എന്നിവർ സംസാരിച്ചു. ശ്രീകണ്ഠാപുരം എസ്.എച്ച്.ഒ ഇൻസ്പെക്ടർ വി.വി. ലതീഷ് സ്വാഗതവും പയ്യാവൂർ എസ്.ഐ പി. ഉഷാദേവി നന്ദിയും പറഞ്ഞു. മുന്നൂറിലധികം പേർ അദാലത്തിൽ പങ്കെടുത്തു. മാധവറാവു സിന്ധ്യ ആശുപത്രിയുടെ സഹകരണത്തോടെയാണ് മെഡിക്കൽ ക്യാമ്പ്. അദാലത്തിൽ പങ്കെടുത്ത കുട്ടികൾക്ക് ഗാന്ധിജിയുടെ ആത്മകഥ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.