പേരാവൂർ: 28ന് ഉപെതരഞ്ഞെടുപ്പ് നടക്കുന്ന പേരാവൂർ പഞ്ചായത്ത് ടൗൺ വാർഡിൽ മത്സരിക്കാൻ സ്ഥാനാർഥികൾ സമർപ്പിച്ച നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായി. ആകെ സമർപ്പിച്ചിട്ടുള്ള 10 പത്രികകളും അംഗീകരിച്ചതോടെ ഡമ്മി സ്ഥാനാർഥികളടക്കം പത്തുപേർ രംഗത്തുണ്ട്. കെ.പി. അബ്ദുൽ റഷീദ് എന്ന അമ്പിളി (ഇടതുപക്ഷ സ്വത.), സിറാജ് പൂക്കോത്ത് (യു.ഡി.എഫ്), കെ.പി. ആനന്ദൻ (ബി.ജെ.പി), ബി.കെ. ഷിഹാബ്(എസ്.ഡി.പി.ഐ), അജ്‌നാസ് പടിക്കലക്കണ്ടി (യു.ഡി.എഫ് വിമതൻ), കെ. സിറാജ് (സ്വത.) എന്നിവരും കെ. അബ്ദുൽ സലാം, സി.പി. ഷഫീഖ്, യഹിയ തായത്ത് പാലം, പി.വി. രഞ്ജിത്ത് എന്നിവരുമാണ് രംഗത്തുള്ളത്. നാമനിർദേശ പത്രികകൾ പിൻവലിക്കാനുള്ള അവസാനദിവസം ഈ മാസം പതിനാലാണ്. പാനൂർ സബ് രജിസ്ട്രാർ ടി. ദിനേശ് മുഖ്യവരണാധികാരിയും പേരാവൂർ പഞ്ചായത്ത് സെക്രട്ടറി കെ.കെ. സത്യൻ അസി. വരണാധികാരിയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.