അരോളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടത്തിന്​ ശിലയിട്ടു

പാപ്പിനിശ്ശേരി: അരോളി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കെട്ടിടത്തി​െൻറ ശിലാസ്ഥാപനം കെ.എം. ഷാജി എം.എൽ.എ നിർവഹിച്ചു. പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. നാരായണൻ അധ്യക്ഷത വഹിച്ചു. എക്സി. എൻജിനീയർ എം.ബി. വിജയലക്ഷ്മി പദ്ധതി വിശദീകരിച്ചു. കെ.എം. ഷാജി എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് അനുവദിച്ച ഒരു കോടി രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമിക്കുന്നത്. 1988-89 വർഷത്തെ പൂർവവിദ്യാർഥികളുടെ സാമ്പത്തിക സഹായത്തോടെ സ്കൂളിൽ നിർമിക്കുന്ന ചിൽഡ്രൽസ്പാർക്ക് നിർമാണത്തി​െൻറ ആദ്യഗഡു ജില്ല പഞ്ചായത്തംഗം പി.പി. ഷാജിർ പൂർവവിദ്യാർഥി പ്രതിനിധിയായ ശ്രീഷ മുരളീധരനിൽനിന്ന് ഏറ്റുവാങ്ങി. വിദ്യാർഥികൾക്കായി നിർമിച്ച -----------പോഡിയത്തി​െൻറ------------- സമർപ്പണം സ്കൂൾ മുൻ അധ്യാപകൻ മോഹനൻ നിർവഹിച്ചു. പ്രിൻസിപ്പൽ എൻ.സി. ഏഴിൽ രാജ് സ്വാഗതവും പി.ടി.എ പ്രസിഡൻറ് ടി. അജയൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.