പാപ്പിനിശ്ശേരി: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികൾക്ക് ഉചിതമായ നഷ്ടപരിഹാരവും പുനരധിവാസ പാക്കേജും നൽകണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി (ഹസൻ കോയ വിഭാഗം). അവഗണിക്കുന്ന പക്ഷം ശക്തമായ പ്രക്ഷോഭം ആരംഭിക്കും. പുതിയ അലൈൻമെൻറിെൻറ നോട്ടിഫിക്കേഷൻ ഇറങ്ങിയതോടെ പാപ്പിനിശ്ശേരിക്കും കീച്ചേരിക്കും ഇടയിൽ മാത്രം നൂറിലധികം വ്യാപാര സ്ഥാപനങ്ങളാണ് കുഴിയൊഴിപ്പിക്കപ്പെടുക. എറണാകുളത്ത് മെട്രോ റെയിൽ നിർമിക്കുമ്പോൾ നടപ്പാക്കിയ പാക്കേജ് ദേശീയപാതക്കും പ്രഖ്യാപിക്കണം. പൊതുമരാമത്ത് മന്ത്രി, ജില്ല കലക്ടർ എന്നിവർക്ക് നിവേദനം നൽകുമെന്നും നേതാക്കൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ സി.എച്ച്. ആലിക്കുട്ടി ഹാജി, മാണി പ്രേമരാജൻ, കെ.പി. അബ്ദുൽ സലാം, ലതീഷ് കമൽ, ടി. വൽസൻ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.