കണ്ണൂർ: സലീഷ് ചെറുപുഴയുടെ അവൾ -ഷേഡ് ഒാഫ് വുമൺസ് ലൈഫ് ചിത്രപ്രദർശനം ബുധനാഴ്ച മുതൽ കണ്ണൂർ മോഹൻ ചാലാട് ആർട്ട് ഗാലറിയിൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. അവളുടെ മോഹങ്ങൾ, മോഹഭംഗങ്ങൾ, സ്വപ്നങ്ങൾ, അതിരില്ലാത്ത ആകാശംകൊതിച്ചുള്ള കാത്തിരിപ്പ്, അനാഥത്വത്തിെൻറ പെൺവാർധക്യം, മാതൃത്വത്തിെൻറ ചാരിതാർഥ്യം തുടങ്ങി അവൾ സീരീസിൽ 15 ചിത്രങ്ങളടക്കം അക്രിലിക്, എണ്ണഛായം, ജലഛായം എന്നീ മാധ്യമങ്ങളിൽ വരച്ച 30 ചിത്രങ്ങളാണ് പ്രദർശനത്തിൽ. 18ന് സമാപിക്കും. വാർത്തസമ്മേളനത്തിൽ വർഗീസ് കളത്തിൽ, സലീഷ് ചെറുപുഴ എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.