വിദ്യാഭ്യാസ വായ്​പ: റിലയൻസ്​ ഗുണ്ടാപിരിവിനെതിരെ കുടുംബ ധർണ

കണ്ണൂർ: വിദ്യാഭ്യാസ വായ്പ തിരിച്ചുപിടിക്കാനുള്ള റിലയൻസി​െൻറ ഗുണ്ടാപിരിവിനെതിരെ എജുക്കേഷനൽ ലോണീസ് വെൽെഫയർ അസോസിയേഷൻ ജില്ല കമ്മിറ്റി റിലയൻസ് മാളിനുസമീപം കുടുംബ ധർണ സംഘടിപ്പിച്ചു. റിലയൻസ് അടക്കമുള്ള കോർപറേറ്റുകൾക്ക് കേന്ദ്രസർക്കാർ നികുതിയിളവും മറ്റ് ആനുകൂല്യങ്ങളും പ്രഖ്യാപിക്കുേമ്പാൾ വിദ്യാഭ്യാസ ആവശ്യത്തിന് ബാങ്കുകളിൽനിന്നും വായ്പയെടുത്ത പാവപ്പെട്ട വിദ്യാർഥികളെയും അവരുടെ രക്ഷിതാക്കളെയും പീഡിപ്പിക്കുന്ന നിലപാടാണ് കേന്ദ്ര സർക്കാർ കൈക്കൊള്ളുന്നതെന്ന് സംഘടന വ്യക്തമാക്കി. വായ്പ തിരിച്ചടവി​െൻറ പേരിൽ വിദ്യാർഥികളെ പീഡിപ്പിക്കാനാണ് തീരുമാനമെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭങ്ങളിലൂടെ ഇതിനെ ചെറുക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. സാമൂഹിക പ്രവർത്തകൻ എൻ. സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. ബെന്നി ഫെർണാണ്ടസ് അധ്യക്ഷത വഹിച്ചു. സൈനുദ്ദീൻ കരിവെള്ളൂർ, അബ്ദുൽ ജലീൽ, മൊഹ്സീൻ എന്നിവർ സംസാരിച്ചു. ലില്ലി ജെയിംസ് സ്വാഗതവും പി.കെ. അബ്ദുൽ ജബ്ബാർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.