കൂത്തുപറമ്പ്: ഹാൻവീവിെൻറ കീഴിൽ നടപ്പാക്കുന്ന 'ഒരു വീട്ടിൽ ഒരു തറി' പദ്ധതിക്ക് മാങ്ങാട്ടിടം പഞ്ചായത്തിൽ തുടക്കമായി. പരിശീലനം പൂർത്തിയാക്കിയ 200ഓളം പേർക്കാണ് ആദ്യഘട്ടത്തിൽ തറികൾ നൽകുന്നത്. സ്കൂൾ കുട്ടികൾക്ക് സൗജന്യമായി കൈത്തറി യൂനിഫോം വ്യാപകമാക്കുന്നതിെൻറ ഭാഗമായാണ് കൈത്തറി മേഖലയിൽ വനിതകൾക്ക് പരിശീലനം നൽകിയത്. ഹാൻവീവിെൻറ നേതൃത്വത്തിൽ പ്രാദേശിക നെയ്ത്ത് സഹകരണ സംഘങ്ങളുമായി ചേർന്ന് നടപ്പാക്കുന്ന പരിശീലന പദ്ധതിയിലൂടെ നിരവധി പേരാണ് പുതുതായി പരിശീലനം നേടിയത്. പരിശീലനം വിജയകരമായി പൂർത്തീകരിച്ചവർക്ക് സൗജന്യമായി തറികൾ നൽകാനും ഹാൻവീവ് പദ്ധതികൾ ആവിഷ്കരിച്ചിരുന്നു. പദ്ധതിയുടെ ഭാഗമായി 40,000 ത്തോളം രൂപ വിലയുള്ള തറികളാണ് തൊഴിലാളികൾക്ക് സൗജന്യമായി വീടുകളിലേക്ക് നൽകുന്നത്. അതോടൊപ്പം പ്രാദേശിക വിപണന കേന്ദ്രങ്ങളിലൂടെ പാവ് വിതരണം ചെയ്യുന്നതിനും തൊഴിലാളികളിൽനിന്ന് തുണി നേരിട്ട് ശേഖരിക്കാനും ഹാൻവീവ് പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. മാങ്ങാട്ടിടം പഞ്ചായത്തിൽ 200 ഓളം പേരാണ് പരിശീലനം പൂർത്തീകരിച്ചത്. കുറുമ്പുക്കൽ മേഖലയിലെ അഞ്ചുപേർക്കാണ് ഞായറാഴ്ച തറികൾ നൽകിയത്. വിതരണോദ്ഘാടനം മാങ്ങാട്ടിടം പഞ്ചായത്ത് പ്രസിഡൻറ് പി. പ്രസീത നിർവഹിച്ചു. സി.ഡി.എസ് ചെയർപേഴ്സൻ സി. മിനി അധ്യക്ഷതവഹിച്ചു. എം. ശ്രീജ, കെ. ശ്രീനിവാസൻ, കെ. ബാലൻ, എ. ദിനേശൻ, കെ. ഷിമ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.