കടന്നപ്പള്ളി: കടന്നപ്പള്ളി വെള്ളാലത്ത് ശിവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം ഞായറാഴ്ച തുടങ്ങി. ഞായറാഴ്ച കിഴക്കേക്കര എൽ.പി സ്കൂൾ പരിസരത്തുനിന്ന് കലവറ ഘോഷയാത്ര ആരംഭിച്ച് ക്ഷേത്രത്തിൽ എത്തിച്ചേർന്നു. തിങ്കളാഴ്ച ഉച്ചക്ക് അന്നദാനം, വൈകീട്ട് തിരുവത്താഴത്തിന് അരി അളക്കൽ, തുടർന്ന് വിളക്കുപൂജ എന്നിവ ഉണ്ടാകും. ശിവരാത്രി ദിവസമായ ചൊവ്വാഴ്ച രാവിലെ മുതൽ വിശേഷാൽ പൂജകൾക്ക് തന്ത്രി നടുവത്ത് പുടയൂർ വാസുദേവൻ നമ്പൂതിരിപ്പാട് കാർമികത്വം വഹിക്കും. ഉച്ചക്ക് 11.30ന് തുലാഭാരം,നാലരക്ക് ശ്രീഭൂതബലി, 5.30ന് തിടമ്പുനൃത്തം ഇവയുണ്ടാവും. രാത്രി എട്ടിന് ഏഴോം സരിഗയുടെ സൂര്യപുത്രൻ വിൽകലാമേള അരങ്ങേറും. രാത്രി 11.30ന് തായമ്പകയുണ്ടാവും. അഞ്ചുമണിക്ക് അകത്തെഴുന്നള്ളിക്കുന്നതോടെ ആഘോഷ പരിപാടികൾ സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.