പഞ്ചിങ് ഏർപ്പെടുത്തിയാൽ കേരളത്തിൽ ഒരു മന്ത്രിക്കും ശമ്പളം കിട്ടില്ല - -രമേശ് ചെന്നിത്തല കണ്ണൂർ: കേരളത്തിൽ പഞ്ചിങ് ഏർപ്പെടുത്തിയാൽ ഒരു മന്ത്രിക്കുപോലും ശമ്പളത്തിന് അർഹതയുണ്ടാകിെല്ലന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കണ്ണൂരിൽ കെ.പി.എസ്.ടി.എ സംസ്ഥാന സമ്മേളനത്തിെൻറ യാത്രയയപ്പ് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിെൻറ ചരിത്രത്തിൽ ആദ്യമായാണ് മന്ത്രിസഭായോഗം കോറംതികയാതെ പിരിച്ചുവിടേണ്ടിവന്നത്. ഇത് സംസ്ഥാനത്തിെൻറ ദുര്യോഗമാണ്. ഒരു കലാലയത്തിെൻറ വൈസ് ചാൻസലർ ആകാൻപോലും യോഗ്യതയില്ലാത്തയാളാണ് വിദ്യാഭ്യാസം കൈകാര്യംചെയ്യുന്നത്. ഭരണകക്ഷിസംഘടന പറയുന്ന കാര്യങ്ങൾക്ക് അടിയിൽ ഒപ്പിടുകയാണ് വിദ്യാഭ്യാസമന്ത്രിയുടെ പണിയെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനം മുല്ലപ്പള്ളി രാമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസം സംരക്ഷിക്കണമെന്ന് വാതോരാതെ പ്രസംഗിക്കുന്ന കേരളത്തിലെ മുഖ്യമന്ത്രി അടക്കമുള്ളവർക്ക് അതിന് അവകാശമില്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു. മുഖ്യമന്ത്രിയുടെ മക്കളെ പോലും വിദേശത്താണ് പഠിപ്പിച്ചത്. ഇവരാണ് പൊതുവിദ്യാഭ്യാസം സംരക്ഷിക്കണമെന്ന് നിരന്തരം പൊള്ളയായ പ്രസംഗം നടത്തുന്നത്. ഇവരുടെ വാക്കും പ്രവർത്തിയും തമ്മിലുള്ള അന്തരം പൊതുസമൂഹം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡൻറ് സി. പ്രദീപ് അധ്യക്ഷത വഹിച്ചു. സംസ്ഥാന നേതാക്കളടക്കം വിരമിക്കുന്ന അധ്യാപകർക്ക് ചെന്നിത്തല ഉപഹാരം നൽകി. എം.കെ. സനൽകുമാർ, പി. ഹരിഗോവിന്ദൻ, മുൻ മന്ത്രി കെ. സുധാകരൻ, എം. സലാഹുദ്ദീൻ, കെ. വേലായുധൻ, സി. വിനോദ്, ടി. ശിവദാസൻ, കെ. സുനിൽ കുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.