കെ.എസ്.ആർ.ടി.സി ഡ്രൈവറെ ആക്രമിച്ചതായി പരാതി

ശ്രീകണ്ഠപുരം: പയ്യാവൂർ ബസ്സ്റ്റാൻഡിൽ കെ.എസ്.ആർ.ടി.സി ഡ്രൈവറെ തടഞ്ഞുനിർത്തി ആക്രമിച്ചതായി പരാതി. കണ്ണൂർ ഡിപ്പോയിലെ ഡ്രൈവർ ശ്രീകണ്ഠപുരം കാഞ്ഞിലേരി പുതിയപുരയിൽ പത്മനാഭ​െൻറ (46) പരാതിയിൽ പയ്യാവൂർ വഞ്ചിയത്തെ വിജയകുമാറിനെതിരെയാണ് പയ്യാവൂർ പൊലീസ് കേസെടുത്തത്. തളിപ്പറമ്പിൽനിന്ന് ചന്ദനക്കാംപാറ ഭാഗത്തേക്ക് പോവുകയായിരുന്ന ബസി​െൻറ ഡ്രൈവറായിരുന്നു പത്മനാഭൻ. ബസ് നേരത്തേ പോകുന്നത് പതിവാണെന്ന് പറഞ്ഞ് ഇദ്ദേഹത്തെ തടഞ്ഞുനിർത്തി ആക്രമിക്കുകയും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.