കോളോട് വഴിയിൽ കയർ ഭൂവസ്ത്രം വിരിച്ചു

ഇരിക്കൂർ: ഇരിക്കൂർ പഞ്ചായത്തിൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടുവം കോളോട് തോടി​െൻറയും വയലി​െൻറയും ഇടയിലുള്ള പാതയിൽ കയർ ഭൂവസ്ത്രം വിരിച്ച് സംരക്ഷിക്കുന്ന പ്രവൃത്തി തുടങ്ങി. കയർ ഭൂവസ്ത്രം വിരിക്കലിന് വാർഡ് മെംബർ പി.പി. നസീമ നേതൃത്വം നൽകി. പാത മണ്ണിട്ട് ഉയർത്തിയശേഷമാണ് ഭൂവസ്ത്രം വിരിച്ചത്. കാലവർഷത്തിൽ ഇടിഞ്ഞുതകർന്ന് കാൽനട ദുഷ്കരമായ വഴിയാണ് പുനഃസ്ഥാപിച്ചത്. അംഗൻവാടി, പട്ടുവം വാണീവിലാസം എൽ.പി സ്കൂളടക്കം നിരവധി വിദ്യാലയങ്ങളിലേക്കും വിവിധ സ്ഥാപനങ്ങളിലേക്കും ആളുകൾ പോകുന്ന വഴിയാണിത്. ഈ വഴി ആദ്യമായാണ് ഇത്തരത്തിൽ ഗതാഗതയോഗ്യമാക്കിയതെന്ന് നാട്ടുകാർ പറഞ്ഞു. 60ലധികം സ്ത്രീകൾ റോഡ് നന്നാക്കി കയർ ഭൂവസ്ത്രം വിരിക്കുന്നതിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.