ഇരിക്കൂർ: കൂടാളി പഞ്ചായത്തിലെ ആയിപ്പുഴ, കൂരാരി, മരമില്ല്, പട്ടാന്നൂർ പ്രദേശങ്ങളിൽ മഞ്ഞപ്പിത്തം വ്യാപകമാവുന്നു. കിണറുകളിലും മറ്റു ജലസ്രോതസ്സുകളിലും വെള്ളം വറ്റിത്തുടങ്ങിയതോടെ ശുദ്ധജലം കിട്ടാത്ത അവസ്ഥയും ഈ ഭാഗങ്ങളിലുണ്ട്. കൂടാതെ വിവാഹ വീടുകളിലും ഗൃഹപ്രവേശ ആഘോഷ പരിപാടികളിലും ഐസിട്ട വെള്ളം കുടിക്കുന്നതിലൂടെയും മഞ്ഞപ്പിത്തം പടരുന്നതായി ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു. അശുദ്ധജലം ഉപയോഗിച്ചുണ്ടാക്കുന്ന ഐസാണ് ഈ മേഖലകളിൽ ഉപയോഗിക്കുന്നത്. മഞ്ഞപ്പിത്തം കൂടുതലായി പിടിപെട്ടിരിക്കുന്നത് കുട്ടികൾക്കാണ്. രോഗം തടയുന്നതിന് അധികൃതർ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആയിപ്പുഴ എ.സി.എ കമ്മിറ്റി പഞ്ചായത്ത്, ആരോഗ്യ അധികൃതരോട് ആവശ്യപ്പെട്ടു. കെ.വി. മാമു അധ്യക്ഷതവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.