ഇരിട്ടി താലൂക്ക്​ ജോയൻറ്​ ആർ.ടി.ഒ ഓഫിസ്:​ സർവകക്ഷിസംഘം മുഖ്യമന്ത്രിയെ കണ്ടു

ഇരിട്ടി: ഇരിട്ടി താലൂക്കിന് അനുവദിച്ച ജോയൻറ് ആർ.ടി.ഒ ഓഫിസി​െൻറ ആസ്ഥാനം ഇരിട്ടിയിൽതന്നെയായിരിക്കുമെന്ന്് മുഖ്യമന്ത്രി പിണറായി വിജയൻ നിവേദകസംഘത്തിന് ഉറപ്പുനൽകി. ആർ.ടി ഒ ഓഫിസി​െൻറ ആസ്ഥാനം ഇരിട്ടിയിൽനിന്ന് മാറ്റാനുള്ള നീക്കം നടക്കുന്നതായുള്ള ആരോപണം ഉയർന്നിരുന്നു. ആസ്ഥാനം മാറ്റുന്നതിനെതിരെ സണ്ണി ജോസഫ് എം.എൽ.എയും ശക്തമായി പ്രതിഷേധിച്ചിരുന്നു. ഇതിനെ തുടർന്ന് കണ്ണൂരിൽ മുഖ്യമന്ത്രിയെ കാണാനെത്തിയ എം.എൽ.എ ഉൾപ്പെട്ട നിവേദകസംഘത്തിനാണ് മുഖ്യമന്ത്രി ഉറപ്പുനൽകിയത്. കഴിഞ്ഞദിവസത്തെ മന്ത്രിസഭായോഗമാണ് സംസ്ഥാനത്ത് ആറു പുതിയ ആർ.ടി.ഒ സബ് ഓഫിസുകൾ അനുവദിക്കാൻ തീരുമാനിച്ചത്്. ഇരിട്ടി സബ് ഓഫിസ് സംബന്ധിച്ച് അവ്യക്തതകൾ ഉയർന്നതിനെ തുടർന്നാണ് നേതാക്കൾ ശനിയാഴ്ച രാവിലെ കണ്ണൂരിൽ മുഖ്യമന്ത്രിയെ കാണാനെത്തിയത്. സണ്ണി ജോസഫ് എം.എൽ.എ, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എൻ.ടി. റോസമ്മ, ജില്ല പഞ്ചായത്തംഗം തോമസ് വർഗീസ്, സി.പി.എം ജില്ല കമ്മിറ്റി അംഗം കെ. ശ്രീധരൻ, ഇരിട്ടി ഏരിയ സെക്രട്ടറി ബിനോയ് കുര്യൻ എന്നിവരാണ് മുഖ്യമന്ത്രിയെ സന്ദർശിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.