എൺപതിെൻറ നിറവിൽ വെങ്ങര മാപ്പിള യു.പി സ്​കൂൾ; പൂർവവിദ്യാർഥി സംഗമം 17ന്

പഴയങ്ങാടി: തലമുറകൾക്ക് അക്ഷരംപകർന്ന മുട്ടം വെങ്ങര മാപ്പിള യു.പി സ്കൂൾ 80ാം വാർഷികനിറവിൽ. ഇതി​െൻറ ഭാഗമായി പൂർവവിദ്യാർഥി സംഗമം -'ഓർമക്കൂട്ട്'- 17ന് രാവിലെ 10ന് നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ടി.വി. രാജേഷ് എം.എൽ.എ മുഖ്യാതിഥിയാകും. പൂർവ അധ്യാപകരെ ആദരിക്കൽ ചടങ്ങ് പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീർ എം.എൽ.എ നിർവഹിക്കും. പൂർവവിദ്യാർഥികളായ 'ഗൾഫ് മാധ്യമം' എഡിറ്റർ വി.കെ. ഹംസ അബ്ബാസ്, ഇബ്രാഹീം വെങ്ങര, ഡോ. ഒ.ടി. ബശീർ എന്നിവർ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.