കൂത്തുപറമ്പ്: കണ്ണവത്ത് വീടുകൾ ആക്രമിച്ച കേസിൽ അഞ്ച് ആർ.എസ്.എസ് പ്രവർത്തകർ കോടതിയിൽ കീഴടങ്ങി. കോളയാട് പതിനേഴാംമൈലിലെ എം.ടി. രജീഷ്, കണ്ണവം പൂഴിയോട് സ്വദേശികളായ പി. രാജീവൻ, സി.പി. സുനീഷ്, പഴശ്ശിമുക്കിലെ പി. ബിനീഷ്, ആലപ്പറമ്പിലെ ഒ. അജേഷ് എന്നിവരാണ് കൂത്തുപറമ്പ് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങിയത്. പ്രതികളെ റിമാൻഡ്ചെയ്തു. കഴിഞ്ഞമാസം 19ന് രാത്രിയാണ് കണ്ണവത്തിന് സമീപത്തെ അഞ്ച് വീടുകൾക്ക് നേരെ അക്രമം നടന്നത്. സംഘടിച്ചെത്തിയ അക്രമിസംഘം വാതിലുകൾ തകർത്തശേഷം വീട്ടുപകരണങ്ങൾ അടിച്ച് തകർക്കുകയായിരുന്നു. ആർ.എസ്.എസ് പ്രവർത്തകൻ ശ്യാം പ്രസാദിനെ വെട്ടിക്കൊലപ്പെടുത്തിയതിനെ തുടർന്നായിരുന്നു വ്യാപകമായി അക്രമം അരങ്ങേറിയത്. അക്രമവുമായി ബന്ധപ്പെട്ട് അഞ്ച് കേസുകളാണ് കണ്ണവം പൊലീസെടുത്തത്. മറ്റ് പ്രതികളെ കണ്ടെത്താനുള്ള ശ്രമം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.