ചെമ്പ്ര ബോംബ്‌ സ്‌ഫോടനം: സമഗ്ര അന്വേഷണം വേണം ^സി.പി.എം

ചെമ്പ്ര ബോംബ്‌ സ്‌ഫോടനം: സമഗ്ര അന്വേഷണം വേണം -സി.പി.എം മാഹി: പറമ്പ്‌ വൃത്തിയാക്കുന്നതിനിെട ചെമ്പ്രയിലുണ്ടായ ബോംബ്‌ സ്‌ഫോടനത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് സി.പി.എം പള്ളൂര്‍ ലോക്കല്‍ കമ്മിറ്റി. ശാന്താലയത്തില്‍ മാധവിയമ്മയുടെ സംസ്‌കാരത്തിനായി ചെമ്പ്രയിലെ പറമ്പ് വൃത്തിയാക്കുന്നതിനിെട വെള്ളിയാഴ്ച ഉച്ച രണ്ടരയോടെയാണ് ശക്തമായ സ്‌ഫോടനമുണ്ടായത്. ജോലിയില്‍ ഏര്‍പ്പെട്ടവരടക്കമുള്ളവര്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊലീസ് തയാറാകണം. സ്‌ഫോടനം നടന്ന പറമ്പും സമീപത്തെ ആള്‍താമസമില്ലാത്ത വീടും ആർ.എസ്.എസി​െൻറ ചെമ്പ്രയിലെ പ്രധാന താവളമാണ്. ബോംബ്‌ നിര്‍മാണം ഉള്‍പ്പെടെ ഇവിടെ നടക്കുന്നതായി നേരത്തേതന്നെ പരാതിയുണ്ട്. ഒഴിഞ്ഞ പറമ്പുകളിലാണ് വ്യാപകമായി ബോംബുകള്‍ സൂക്ഷിച്ചിട്ടുള്ളത്. കേന്ദ്രീയ വിദ്യാലയം ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലമാണ് ചെമ്പ്ര. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുത്താലേ സാധിക്കൂ. സ്‌ഫോടനം നടന്ന പറമ്പില്‍ സ്റ്റീൽബോംബ്‌ നിര്‍മാണത്തിനുള്ള സാമഗ്രികളും മുറിച്ചുകൊണ്ടുവന്ന നിരവധി കൊടിമരങ്ങളും ആളുകള്‍ കണ്ടതാണ്. ബോംബ്‌സ്‌ക്വാഡി​െൻറ സഹായത്തോടെ ചെമ്പ്രയില്‍ പരിശോധന നടത്തിയാല്‍ കൂടുതല്‍ ബോംബുകളും ആയുധങ്ങളും കണ്ടെത്താനാവും. എന്നാല്‍, സ്‌ഫോടനമുണ്ടായിട്ടും പ്രദേശത്തേക്ക് തിരിഞ്ഞുനോക്കാന്‍പോലും പൊലീസ് തയാറാകാത്തത് പ്രതിഷേധാര്‍ഹമാണെന്നും ലോക്കൽ സെക്രട്ടറി ടി.സി. പ്രദീപന്‍ പ്രസ്താവനയില്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.