തലശ്ശേരി: ഗവ. ബ്രണ്ണന്‍ കോളജ് ചരിത്രവിഭാഗം കേരള ഉന്നത വിദ്യാഭ്യാസ കൗണ്‍സിൽ, കേരള ചരിത്ര ഗവേഷണ കൗണ്‍സില്‍ എന്നിവയുമായി സഹകരിച്ച് െഫബ്രുവരി 12 മുതല്‍ 17 വരെ എറുഡൈറ്റ് പ്രഭാഷണ പരമ്പരയും അന്താരാഷ്ട്ര ശില്‍പശാലയും സംഘടിപ്പിക്കും. 'ആധുനിക പൂര്‍വ മലബാറിലെ വൈദേശിക ബന്ധങ്ങൾ' വിഷയത്തില്‍ നടത്തുന്ന ഗവേഷണ പദ്ധതിയുടെ മൂന്നാം ഘട്ടമായാണിത്. ഗ്ലാസ്‌ഗോ സര്‍വകലാശാലയിലെ ദൈവശാസ്ത്ര മതപഠന വിഭാഗം പ്രഫ. ഡോ. ഒഫീറ ഗംലിയേല്‍ നടത്തുന്ന പ്രഭാഷണപരമ്പര കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്‍ ഉദ്ഘാടനംചെയ്യും. 'ഭാഷയും സംസ്‌കാരവും- ആധുനിക പൂര്‍വ സമുദ്രവാണിജ്യത്തിെൻറ പശ്ചാത്തലത്തില്‍' എന്ന വിഷയത്തില്‍ നടക്കുന്ന അന്താരാഷ്ട്ര ശിൽപശാലയില്‍ പ്രശസ്ത ചരിത്രകാരന്മാരും പുരാവസ്തു ഗവേഷകരുമായ ഡോ. ഷെറിന്‍ രത്നാകർ, ഡോ. ലോയ്ഡ് റിഡ്ജിയോൺ, ഡോ. മനേഷ അന്‍ഷി, ഡോ. അബ്ബാസ് പനക്കൽ, ഡോ. രാജന്‍ ഗുരുക്കൾ, ഡോ. എം.ആര്‍. രാഘവവാരിയര്‍, ഡോ. കേശവന്‍ വെളുത്താട്ട്, ഡോ. ശെല്‍വകുമാർ, ഡോ. മൈക്കിള്‍ തരകന്‍ എന്നിവര്‍ പങ്കെടുക്കും. വാർത്തസമ്മേളനത്തിൽ ബ്രണ്ണൻ കോളജ് പ്രിന്‍സിപ്പല്‍ പ്രഫ. എൻ.എല്‍. ബീന, ഡോ. വി. ദിനേശൻ, എ.ആര്‍. ബിജേഷ്, ഡോ. ഗിരീഷ് വിഷ്ണു നമ്പൂതിരി എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.