കണ്ണൂർ: സാന്ത്വന പരിചരണ രംഗത്ത് കേരളം മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ മറ്റു ജില്ലകളിൽ ചില പ്രദേശങ്ങൾ കേന്ദ്രീകരിച്ച് പാലിയേറ്റിവ് കെയർ പ്രവർത്തനങ്ങൾ നല്ലരീതിയിൽ നടക്കുന്നുണ്ടെങ്കിലും ജില്ലയുടെ മുഴുവൻ ഭാഗങ്ങളിലേക്കും ഇതിെൻറ സേവനം ലഭ്യമാക്കാൻ കണ്ണൂർ ജില്ലക്ക് സാധിച്ചത് വലിയ നേട്ടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ധർമടം അസംബ്ലി മണ്ഡലത്തെ സംസ്ഥാനത്തെ ആദ്യ സമ്പൂർണ പാലിയേറ്റിവ് കെയർ സൗഹൃദ മണ്ഡലമാക്കി മാറ്റുന്നതിനുള്ള സ്പർശം പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ൈപ്രമറി ഹെൽത്ത് സെൻററുകളും മണ്ഡലത്തിലെ രണ്ടു കമ്യൂണിറ്റി ഹെൽത്ത് സെൻററുകളും കേന്ദ്രീകരിച്ച് ഫിസിയോതെറപ്പി ഉൾപ്പെടെയുള്ള പാലിയേറ്റിവ് കെയർ സംവിധാനങ്ങൾ ഒരുക്കും. ഇവിടങ്ങളിലേക്ക് രോഗികളെ കൊണ്ടുപോവാനുള്ള വാഹന സൗകര്യവും ഏർപ്പെടുത്തും. പോഷകാഹാരം ആവശ്യമായവർക്ക് അത് എത്തിക്കുന്നതിനുള്ള പദ്ധതി ഉടൻതന്നെ നടപ്പാക്കും. ഗൃഹസന്ദർശനം നടത്തുന്ന സന്നദ്ധപ്രവർത്തകർക്ക് സ്മാർട്ട് സേവനങ്ങൾ ലഭ്യമാക്കി വീടുകളിൽെവച്ചുതന്നെ ഡോക്ടർമാരുമായി സംവദിക്കുന്നതിന് സൗകര്യമൊരുക്കും. തദ്ദേശ സ്ഥാപനങ്ങൾ, ആരോഗ്യവകുപ്പ്, സന്നദ്ധ സംഘടനകൾ, സാമൂഹിക പ്രവർത്തകർ തുടങ്ങിയവരുമായി സഹകരിച്ചാണ് സ്പർശം പദ്ധതി നടപ്പാക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ.കെ. രാഗേഷ് എം.പി അധ്യക്ഷതവഹിച്ചു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. എ.ടി. മനോജ് റിപ്പോർട്ട് അവതരിപ്പിച്ചു. മുൻ എം.എൽ.എ പി. ജയരാജൻ സാന്ത്വന പരിചരണ രംഗത്തെ അനുഭവങ്ങൾ പങ്കുെവച്ചു. ഡി.പി.സി അംഗം കെ. ഗോവിന്ദൻ പദ്ധതി വിശദീകരിച്ചു. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലൻ, കെ.വി. ബാലൻ, കെ.ഒ. സുരേന്ദ്രൻ, സക്കരിയ്യ, പി.കെ. നാരായണൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.