നവകേരള സൃഷ്ടിക്കായി ജനങ്ങൾ കൈകോർക്കണം -മുഖ്യമന്ത്രി ചക്കരക്കല്ല്: നവകേരള സൃഷ്ടിക്കായി ജനങ്ങൾ കൈകോർക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുണ്ടേരി മാവിലച്ചാലിൽ 77 ഏക്കർ തരിശ് വയലിൽ ചക്കരക്കല്ല് പൊലീസ്, മുണ്ടേരി കൃഷിഭവൻ, പാടശേഖര സമിതി സംയുക്തമായി ഇറക്കിയ നെൽകൃഷിയുടെ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷതവഹിച്ചു. കർഷകരെ ആദരിക്കൽ, നടീൽ വസ്തുവിതരണം, മിനി റൈസ് മിൽ ഉദ്ഘാടനം എന്നിവയും നടന്നു. പി.കെ. ശ്രീമതി എം.പി, കെ.കെ. രാഗേഷ് എം.പി, ജില്ല പൊലീസ് മേധാവി ശിവവിക്രം, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം.സി. മോഹനൻ, മുണ്ടേരി പഞ്ചായത്ത് പ്രസിഡൻറ് കെ. പങ്കജാക്ഷൻ, പി.സി. അഹ്മദ്കുട്ടി, കെ. ഓമന, എം.കെ. പത്മ, കെ. മഹിജ, എസ്.ഐ പി. ബിജു, എ.എസ്.ഐ പി.സി. ഭാസ്കരൻ, പി.കെ. പ്രമീള, കെ. ശബരീഷ് കുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.