ലഹരിമാഫിയകള്‍ക്ക് തടയിടണം -പ്രോഫ്‌കോണ്‍ തളിപ്പറമ്പ്: രാജ്യത്തിനും സമൂഹത്തിനും അഭിമാനമായി മാറേണ്ട ഉന്നത ബിരുദധാരികള്‍ പുറത്തിറങ്ങുന്ന കലാലയ കേന്ദ്രങ്ങള്‍ മയക്കുമരുന്നുകളുടെയും മറ്റു ലഹരിവസ്തുക്കളുടെയും കേന്ദ്രമാവുന്നത് തടയണമെന്ന് മുജാഹിദ് സ്റ്റുഡൻറ്സ് മൂവ്മെൻറ് (എം.എസ്.എം) സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തില്‍ തളിപ്പറമ്പില്‍ സംഘടിപ്പിച്ച 22-ാമത് ആഗോള പ്രഫഷനല്‍ വിദ്യാർഥി സമ്മേളനം 'പ്രോഫ്‌കോണ്‍' ആവശ്യപ്പെട്ടു. ശൈഖ് സഫറുല്‍ ഹസന്‍ മദീനി (യു.എ.ഇ ) ഉദ്ഘാടനംചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ സാദത്ത് അലി കൊച്ചിപ്പള്ളി അധ്യക്ഷതവഹിച്ചു. സബ് കലക്ടര്‍ കെ. ആസിഫ് സംസാരിച്ചു. സാമൂഹികസംവാദത്തിന് മുഹമ്മദ് ഖാൻ, അബ്ദുല്‍ റഷീദ് കുട്ടമ്പൂര്‍, ഡോ. സി.എം. സാബിര്‍ നവാസ്, ഷാഫി സ്വബാഹി, പി.കെ. അംജദ് മദനി എന്നിവര്‍ നേതൃത്വം നല്‍കി. കാമ്പസ് വിങ് ചെയര്‍മാന്‍ കെ.പി. മുഹമ്മദ് ഷമീല്‍, വിസ്ഡം ജില്ല ചെയര്‍മാന്‍ അബ്ദുന്നാസര്‍ സ്വലാഹി, ഐ.എസ്.എം സംസ്ഥാന സെക്രട്ടറി അബ്ദുല്ല ഫാസില്‍, എം.എസ്.എം കണ്ണൂര്‍ ജില്ല സെക്രട്ടറി ടി.കെ. ഉബൈദ് എന്നിവര്‍ സംസാരിച്ചു. ശനിയാഴ്ച നടക്കുന്ന വിവിധ സെഷനുകളില്‍ തമിഴ്നാട് ഫിഷറീസ് മന്ത്രി ഡി. ജയകുമാർ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെ.കെ. രാഗേഷ് എം.പി, എം.എൽ.എമാരായ െജയിംസ് മാത്യു, എ.എൻ. ഷംസീര്‍, ടി.വി. രാജേഷ് എന്നിവര്‍ മുഖ്യാതിഥികളാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.