സഹകരണ കോൺഗ്രസിന്​ ഇന്ന്​ തുടക്കം; മുഖ്യമന്ത്രി ഉദ്​ഘാടനം ചെയ്യും

കണ്ണൂർ: എട്ടാമത് സഹകരണ കോൺഗ്രസിന് ഇന്ന് കണ്ണൂരിൽ തുടക്കമാകും. രാവിലെ പത്ത് മണിക്ക് മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തും. മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, ഇ. ചന്ദ്രശേഖരൻ എന്നിവർ സംബന്ധിക്കും. ദക്ഷിണേന്ത്യൻ സഹകരണ മന്ത്രിമാരുടെ സൗഹൃദ സമ്മേളനത്തിൽ ആന്ധ്രപ്രദേശ് സഹകരണ മന്ത്രി ചിരഞ്ജീവി ആദിനാരായണ റെഡ്ഢി, തമിഴ്നാട് സഹകരണ മന്ത്രി സെല്ലൂർ കെ. രാജു, പുതുച്ചേരി സഹകരണ മന്ത്രി എം. കന്തസാമി എന്നിവർ പെങ്കടുക്കും. മന്ത്രി തോമസ് െഎസക് ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് രണ്ടുമണിക്ക് നടക്കുന്ന 'സഹകരണ നയം അവതരണവും ചർച്ചയും' സെമിനാർ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. സഹകരണ കോൺഗ്രസി​െൻറ കൊടിമര-പതാക ജാഥകൾക്ക് ഇന്നലെ വൈകീട്ട് നഗരത്തിൽ ആവേശോജ്ജ്വലമായ സ്വീകരണം ലഭിച്ചു. നിക്ഷേപ ഗ്യാരൻറി പദ്ധതി വൈസ് ചെയർമാൻ പി. ഹരീന്ദ്രൻ ലീഡറായി ഹൊസങ്കടിയിൽ നിന്ന് ആരംഭിച്ച കൊടിമര ജാഥയും കൺസ്യൂമർ ഫെഡ് ചെയർമാൻ എം. മെഹബൂബ് ലീഡറായ പതാകജാഥയും ഇന്നലെ വൈകീട്ട് കാൽടെക്സിൽ സംഗമിച്ചു. കൊടിമരം സംസ്ഥാന കാർഷിക വികസന ബാങ്ക് ഡയറക്ടർ കെ.എം. ജോസും പതാക സംഘാടക സമിതി വൈസ് ചെയർമാൻ കെ.കെ. നാരായണനും ഏറ്റുവാങ്ങി. തുടർന്ന് പൊതുസമ്മേളന വേദിയായ കലക്ടറേറ്റ് മൈതാനിയിൽ സംസ്ഥാന സഹകരണ യൂനിയൻ കൺവീനർ കോലിയക്കോട് എൻ. കൃഷ്ണൻ നായർ പതാക ഉയർത്തി. റബ്കോ ചെയർമാൻ എൻ. ചന്ദ്രൻ, റെയ്ഡ്കോ ചെയർമാൻ വത്സൻ പനോളി തുടങ്ങിയവർ സംബന്ധിച്ചു. സഹകരണ കോൺഗ്രസ് തീംസോങ്ങി​െൻറ പ്രകാശനവും നിർവഹിച്ചു. കരിവെള്ളൂർ മുരളിയാണ് തീം സോങ് ഒരുക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.