കൊലക്കേസ്​ പ്രതി പിടിയിൽ

കണ്ണൂർ: സി.പി.എം പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ആർ.എസ്.എസ് പ്രവർത്തകൻ ഒമ്പതു വർഷത്തിനുശേഷം പിടിയിൽ. അഴീക്കോട് മീൻകുന്നിലെ എം. ധനേഷിനെ വധിച്ച കേസിൽ ഒന്നാം പ്രതിയായ അഴീക്കോട് ആറാംകോട്ടത്തെ മുടപ്പത്തിപ്പറമ്പിൽ സ്വരൂപിനെയാണ് (31) അറസ്റ്റ് ചെയ്തത്. എസ്.പിയുടെ സ്പെഷൽ സ്ക്വാഡ് പുതുച്ചേരി കടലൂരിൽനിന്നാണ് പ്രതിയെ പിടികൂടിയത്. അവിടെ ഒളവിൽ കഴിയുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. 2008 ജനുവരി 12ന് രാത്രിയാണ് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ധനേഷിനെ മുച്ചിറിയൻ കാവിനടുത്ത് തടഞ്ഞുനിർത്തി വെട്ടിക്കൊലപ്പെടുത്തിയത്. കേസിൽ രണ്ടും മൂന്നും പ്രതികളായ മുടപ്പത്തിപ്പറമ്പിൽ പ്രജിൻ, മുണ്ടച്ചാൽ വിജിത്ത് എന്നിവരെ 2017 ഡിസംബർ 21ന് തലശ്ശേരി അഡീഷനൽ ജില്ല സെഷൻസ് (മൂന്ന്) കോടതി ജീവപര്യന്തം തടവിനും 30,000 രൂപ വീതം പിഴ അടക്കാനും ശിക്ഷിച്ചിരുന്നു. സംഭവത്തിനുശേഷം ഇയാൾ ഒളിവിൽ പോവുകയായിരുന്നു. അഞ്ച് കവർച്ച കേസുകൾ ഉൾപ്പെടെ പത്തോളം കേസുകളിൽ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.