വിപണന കേന്ദ്രങ്ങൾ പ്രവർത്തനം തുടങ്ങി

കൂത്തുപറമ്പ്: കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്തി​െൻറ ആഭിമുഖ്യത്തിൽ പ്രാദേശിക ഉൽപന്ന വിപണന കേന്ദ്രങ്ങൾ പ്രവർത്തനമാരംഭിച്ചു. 12 വിപണന കേന്ദ്രങ്ങളാണ് ആരംഭിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എ. അശോകൻ ഉദ്ഘാടനംചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ. അബൂബക്കർ അധ്യക്ഷതവഹിച്ചു. കുന്നോത്ത്പറമ്പ് പഞ്ചായത്ത് പ്രസിഡൻറ് ബാലൻ കരുവാങ്കണ്ടി, തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡൻറ് കാട്ടൂർ മുഹമ്മദ്, കോട്ടയം പഞ്ചായത്ത് പ്രസിഡൻറ് ടി. ഷബ്ന, ജോയൻറ് ബി.ഡി.ഒ എ.പി. രമേശൻ എന്നിവർ സംസാരിച്ചു. കർഷകർ ഉൽപാദിപ്പിക്കുന്ന ജൈവ കാർഷിക വിളകൾ നേരിട്ട് ശേഖരിച്ചാണ് വിപണന കേന്ദ്രത്തിലൂടെ വിൽക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.