മഹി: പള്ളൂർ പ്രിയദർശിനി യുവകേന്ദ്രയുടെ 13ാ-മത് വാർഷികാഘോഷം -'ഫെസ്റ്റിവ് 2018'- പള്ളൂർ വി.എൻ. പുരുഷോത്തമൻ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ 11ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പുതുച്ചേരി മുഖ്യമന്ത്രിയുടെ പാർലമെൻററി സെക്രട്ടറി കെ. ലക്ഷ്മി നാരായണൻ എം.എൽ.എ വൈകീട്ട് അഞ്ചിന് ഉദ്ഘാടനം ചെയ്യും. മുൻ മന്ത്രി ഇ. വത്സരാജ് അധ്യക്ഷത വഹിക്കും. ഡോ. വി. രാമചന്ദ്രൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. അധ്യാപിക അവാർഡ് ജേതാവ് കെ. തങ്കമണി, പുതുച്ചേരി സന്തോഷ് ട്രോഫി ഫുട്ബാൾ ടീം അംഗം മാഹി സ്വദേശി എ.പി. ലിജിൻ എന്നിവരെ ആദരിക്കും. തുടർന്ന് ഗാനമേള, ഹാസ്യവിരുന്ന്, ഡാൻസ് നൈറ്റ് എന്നിവ നടക്കും. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ച് പ്രിയദർശിനി ചാരിറ്റബിൾ ട്രസ്റ്റിെൻറ ഉദ്ഘാടനവും നടക്കുമെന്ന് ആഘോഷ കമ്മിറ്റി ചെയർമാൻ സത്യൻ കേളോത്ത്, കെ.വി. ഹരീന്ദ്രൻ, ഉത്തമൻ തിട്ടയിൽ, അലി അക്ബർ ഹാഷിം, വി.സി. വിജയറാം എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.