കള്ളപ്പണം വെളുപ്പിക്കാൻ ശ്രമം ^കെ. സുരേന്ദ്രന്‍

കള്ളപ്പണം വെളുപ്പിക്കാൻ ശ്രമം -കെ. സുരേന്ദ്രന്‍ കണ്ണൂര്‍: സംസ്ഥാനത്ത് സഹകരണ കാര്‍ഷിക ബാങ്കുകള്‍ക്ക് സോഫ്റ്റ്‌വെയര്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്ന ആര്‍.ബി.ഐ നിർദേശത്തി​െൻറ മറവില്‍ കള്ളപ്പണം വെളുപ്പിക്കാന്‍ വേണ്ടി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വന്‍ അഴിമതി നടക്കുന്നുണ്ടെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ആര്‍.ബി.ഐയുടെയും നബാർഡി​െൻറയും നിർദേശങ്ങള്‍ തള്ളിയാണ് മുഖ്യമന്ത്രിയുടെ അടുത്ത ബന്ധുവുമായി അടുപ്പമുള്ള ഇഫ്താസ് എന്ന കമ്പനിക്ക് കരാര്‍ നല്‍കിയത്. ഈ കമ്പനിക്ക് പ്രമോട്ടര്‍മാരോ ഉദ്യോഗസ്ഥരോ ആരൊക്കെയെന്ന് വ്യക്തതയില്ല. --------------------------കമ്പനി സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിരുന്നുവോയെന്നും വിവരങ്ങള്‍ ഇല്ല. ഇഫ്താസ് കമ്പനിയും കരാറുമായി ബന്ധപ്പെട്ട് സഹകരണ വകുപ്പിന് ഒരു വിവരങ്ങളും ഇല്ലെന്ന വിവരാവകാശ മറുപടി ഞെട്ടിക്കുന്നതാണ്. നോട്ട് നിരോധനത്തിന് മുമ്പ് സഹകരണ ബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുള്ള കള്ളപ്പണം വെളിപ്പിക്കുന്നതിനാണ് ഇത്തരം കടലാസ് കമ്പനികള്‍ക്ക് കരാര്‍ നല്‍കുന്നത്. മുഖ്യമന്ത്രിയുടെ ഓഫിസിന് മാത്രമാണ് ഈ കമ്പനിയുമായി ബന്ധമുള്ളത്. ദിനേശ് െഎ.ടിയും കെല്‍ട്രോണും നിലവിലിരിക്കെ കേരളത്തിന് പുറത്തുള്ള കമ്പനിയെ ചുമതലപ്പെടുത്തിയത് ദുരൂഹമാണ്. അന്യസംസ്ഥാനത്തുള്ള പ്രവൃത്തി പരിചയമില്ലാത്ത കമ്പനിക്ക് കരാര്‍ നല്‍കിയതിന് പിന്നില്‍ കേന്ദ്ര സര്‍ക്കാര്‍ പണം ഉപയോഗിച്ച് തട്ടിപ്പ് നടത്താനാണ്. സോഫ്റ്റ്‌വെയര്‍ ഉണ്ടാക്കുന്നതിന് ഒരു ബാങ്കിന് പത്ത് ലക്ഷം രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്നത്. ഇത്തരം 16000 ബാങ്കുകള്‍ സംസ്ഥാനത്തുണ്ട്. പദ്ധതിക്കെതിരെ ആര്‍.ബി.ഐക്കും കേന്ദ്ര എന്‍ഫോസ്‌മ​െൻറിനും പരാതി നല്‍കുമെന്നും സുരേന്ദ്രൻ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.