ശിലാസ്​ഥാപനം

പൊതുവാച്ചേരി: പൊതുവാച്ചേരിയിൽ ജനകീയ പങ്കാളിത്തത്തോടെ പ്രവർത്തനം ആരംഭിച്ച കണ്ണൂർ ഇൻഡസ്ട്രിയൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഇൻഡസ്ട്രിയൽ പാർക്കി​െൻറ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിർവഹിച്ചു. ഗ്രാമീണ തലത്തിൽ കാർഷിക മേഖലയെയും വ്യാവസായിക മേഖലയെയും കോർത്തിണക്കിക്കൊണ്ടുള്ള സംരംഭം കർഷകർക്ക് അവരുടെ ഉൽപന്നങ്ങൾക്ക് ന്യായമായ വില കിട്ടാൻ ഉതകുന്നതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മാനേജിങ് ഡയറക്ടർ എൻ.പി. ശ്രീധരൻ അധ്യക്ഷത വഹിച്ചു. കെ.സി. ജോസഫ് എം.എൽ.എ, പെരളശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സി.കെ. സൗമിനി, വാർഡ് മെംബർമാരായ കെ.റഹൂഫ് മാസ്റ്റർ, പി. യൂസഫ് മാസ്റ്റർ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ സി. രഘുനാഥ്, ചന്ദ്രൻ തില്ലങ്കേരി, എം.പി. മുരളി, കെ.സി. മുഹമ്മദ് ഫൈസൽ, പി.ആർ. രാജൻ, കെ.കെ. ജയരാജൻ മാസ്റ്റർ, വി. രാജൻ, ജയറാം പൊതുവാച്ചേരി, കെ.വി. അബ്ദുൽ അസീസ്, ഷമേജ് പെരളശ്ശേരി, പി.വി. പ്രേമരാജൻ, സി.പി. അബ്ദുൽ ലത്തീഫ്, കെ.ഒ. സുരേന്ദ്രൻ, എം. സുധാകരൻ, പ്രകാശൻ വാഴയിൽ, ഷാജി കടയപ്രത്ത്, സജീദ് വാഴയിൽ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.