പയ്യന്നൂർ: അർബുദം വേട്ടയാടുന്ന 15കാരനുവേണ്ടി നാടു കൈകോർത്തപ്പോൾ ഒറ്റദിവസംകൊണ്ട് ലഭിച്ചത് ഒമ്പതുലക്ഷം രൂപ. കോറോത്തെ ഒ. ദാമോദരൻ- സുഷമ ദമ്പതികളുടെ മകനും പെരുമ്പ ലത്തീഫിയ സ്കൂൾ പത്താംതരം വിദ്യാർഥിയുമായ അഭിെൻറ (15) ചികിത്സാചെലവിനാണ് കാരുണ്യം ഒഴുകിയത്. കഴിഞ്ഞ 29ന് വിദ്യാലയത്തിൽ കുഴഞ്ഞുവീണതോടെയാണ് അഭിെൻറ വീട്ടിൽ വീണ്ടും കരിനിഴൽ വീണത്. ഒരിക്കൽ ചികിത്സയിലൂടെ ഭേദമായെന്നു കരുതിയ രക്താർബുദം പൂർവാധികം ശക്തിയോടെ മകനിൽ തിരിച്ചെത്തിയ വിവരമറിഞ്ഞ ദാമോദരനും സുഷമയും എന്തുചെയ്യണമെന്നറിയാതെ പകച്ചുനിൽക്കവെയാണ് നാട്ടുകാർ രംഗത്തിറങ്ങിയത്. പയ്യന്നൂർ ടൗണിലെ വിവിധ മസ്ജിദുകളിൽ ജുമുഅ നമസ്കാരത്തിനെത്തിയവർ ഉൾപ്പെടെ അഭിനെ സഹായിക്കാൻ മുന്നോട്ടുവന്നത് സഹജീവിസ്നേഹത്തിെൻറ ഉദാത്ത മാതൃകയായി. 2013ൽ രോഗം ആദ്യം തിരിച്ചറിഞ്ഞപ്പോൾ വീടും പറമ്പും വിറ്റാണ് ചികിത്സിച്ചത്. അന്ന് ചികിത്സയിലൂടെ അഭിൻ ജീവിതത്തിലേക്ക് തിരിച്ചെത്തിയപ്പോൾ കുടുംബം ആശ്വസിച്ചു. എന്നാൽ അൽപം മാറിനിന്ന രോഗം വീണ്ടും വേട്ടയാടുകയായിരുന്നു. തിരുവനന്തപുരം ആർ.സി.സിയിൽ നടത്തിയ പരിശോധനയിൽ മജ്ജ മാറ്റിവെക്കൽ മാത്രമാണ് പോംവഴിയെന്ന് ഡോക്ടർമാർ വിധിയെഴുതി. ഇതിന് 40 ലക്ഷത്തോളം രൂപ ചെലവു വരും. ഇപ്പോൾ താമസിക്കുന്ന വീടുതന്നെ കടത്തിലായ കുടുംബത്തിന് ഇത് ആലോചിക്കാൻപോലും സാധിക്കാത്തതാണ്. പഠനത്തിലും സ്വഭാവത്തിലും ഉയർന്ന നിലവാരം പുലർത്തുന്ന ഈ വിദ്യാർഥിയെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാനുള്ള ശ്രമത്തിലാണ് നാട്ടുകാരും വിദ്യാലയ അധികൃതരും. ചികിത്സാഫണ്ട് ശേഖരണത്തിന് തുടക്കംതന്നെ പ്രതീക്ഷക്കു വക നൽകുന്നതായി. രാവിലെ പയ്യന്നൂർ നഗരസഭ ചെയർമാൻ അഡ്വ. ശശി വട്ടക്കൊവ്വൽ ഫണ്ട് പിരിവ് ഉദ്ഘാടനംചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.