കണ്ണൂർ: എസ്.എഫ്.െഎ ജില്ല കമ്മിറ്റി നേതൃത്വത്തിൽ വിദ്യാർഥികൾ എസ്.ബി.െഎ കണ്ണൂർ മുഖ്യ ശാഖയിലേക്ക് മാർച്ച് നടത്തി. ബാങ്കുകളുടെ വിദ്യാർഥികളോടുള്ള ദ്രോഹനടപടി അവസാനിപ്പിക്കുക, സർക്കാറിെൻറ വിദ്യാഭ്യാസ വായ്പ ആനുകൂല്യ പദ്ധതി അട്ടിമറിക്കാനുള്ള ബാങ്കുകളുടെ നീക്കം തടയുക, വിദ്യാഭ്യാസ വായ്പ പിരിച്ചെടുക്കാൻ റിലയൻസ് ഗുണ്ടകളെ ഏർപ്പെടുത്തിയ നടപടി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച്. സംസ്ഥാന സെക്രട്ടറി എം. വിജിൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് പി.എം. അഖിൽ അധ്യക്ഷത വഹിച്ചു. മനു തോമസ്, മുഹമ്മദ് സിറാജ്, ജിഷ്ണ പ്രസാദ്, എ.പി. അൻവീർ, മുഹമ്മദ് ഫാസിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.