കണ്ണൂര്‍: കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ സംവിധായകരുടെയും മുഖ്യ സഹസംവിധായകരുടെയും കൂട്ടായ്മയായ നോര്‍ത്ത് മലബാര്‍ ഫിലിം ഡയറക്ടേഴ്സ് ക്ലബ് ഉദ്ഘാടനം ഏപ്രില്‍ ആദ്യവാരം പയ്യന്നൂരില്‍ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മുതിര്‍ന്ന സംവിധായകരെ ആദരിക്കൽ, സിനിമ-സീരിയല്‍ താരങ്ങള്‍ പങ്കെടുക്കുന്ന വിവിധ കലാപരിപാടികൾ, മെഗാഷോ എന്നിവ നടത്തും. അശരണരായ സംവിധായക കുടുംബങ്ങളെ സഹായിക്കുക, ക്ഷേമ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുക, കൂട്ടായ്മയിലൂടെ രചനാത്മകമായ മികവ് വർധിപ്പിക്കുക തുടങ്ങിയവയാണ് ലക്ഷ്യം. ഉദ്ഘാടനത്തോടനുബന്ധിച്ച് സുവനീര്‍ പ്രസിദ്ധീകരിക്കും. അതില്‍ ഉള്‍പ്പെടുത്താന്‍ സിനിമയുടെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചവരോ പ്രവര്‍ത്തിക്കുന്നവരോ ആയ കണ്ണൂർ, കാസര്‍കോട് ജില്ലകളിലെ വ്യക്തികളുടെ വിവരങ്ങള്‍ ശേഖരിക്കും. ഫോണ്‍: 9447470136. വാര്‍ത്തസമ്മേളനത്തില്‍ പി.പി. ഗോവിന്ദൻ, ശ്രീജിത്ത് പലേരി, ഗിരീഷ് കുന്നുമ്മൽ, ടി.കെ. സന്തോഷ്, ഡോ. ജിനേഷ്‌കുമാര്‍ എരമം എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.