പെരുവളത്തുപറമ്പ്-^ചൂളിയാട് കടവ് പാലം റോഡിൽ യാത്രാദുരിതം

പെരുവളത്തുപറമ്പ്--ചൂളിയാട് കടവ് പാലം റോഡിൽ യാത്രാദുരിതം ഇരിക്കൂർ: മലപ്പട്ടം-ഇരിക്കൂർ ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പെരുവളത്തുപറമ്പ്--ചൂളിയാട് പാലം കടവുവരെയുള്ള റോഡിലെ യാത്ര ദുരിതമായി. പൂർണമായും തകർന്ന റോഡിൽ കാൽനടപോലും പ്രയാസമാണ്. ചേടിച്ചേരി എ.എൽ.പി സ്കൂൾ മുതൽ ചൂളിയാട് കടവുവരെയുള്ള ഭാഗത്ത് റോഡ് തന്നെ ഇല്ലാത്ത അവസ്ഥയാണ്. ഇരിക്കൂറിൽനിന്ന് മയ്യിൽ, പാവന്നൂർ, കണ്ണൂർ, തളിപ്പറമ്പ്, പറശ്ശിനിക്കടവ്, പുതിയതെരു ഭാഗങ്ങളിലേക്കുള്ള എളുപ്പമാർഗമായ പെരുവളത്തുപറമ്പ്-ചൂളിയാട്-മയ്യിൽ റോഡിൽ നൂറുകണക്കിന് വാഹനങ്ങളാണ് നിത്യേന കടന്നുപോകുന്നത്. റോഡ് പൂർണമായും തകർന്ന് തരിപ്പണമായതോടെ സ്കൂൾ വാഹനങ്ങൾ ഉൾെപ്പടെ ഇതുവഴി സർവിസ് നടത്തുന്നതിന് തയാറാകുന്നില്ല. റോഡ് നന്നാക്കി ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയ- യുവജന-സാംസ്കാരിക സംഘടനകളും പലതവണ പൊതുമരാമത്ത് എൻജിനീയറുടെ ഓഫിസ് ഉപരോധ ധർണ നടത്തി. എന്നിട്ടും ഫലമുണ്ടാവാത്തതിൽ പ്രതിഷേധം ശക്തമാണ്. ഇരിക്കൂർ-തളിപ്പറമ്പ് അസംബ്ലി മണ്ഡലങ്ങളിലൂടെ പോകുന്ന ഏറെ പഴക്കംചെന്ന മേൽ റോഡ് നന്നാക്കിക്കിട്ടുന്നതിനായി വീണ്ടും പ്രക്ഷോഭത്തിനൊരുങ്ങുകയാണ് പ്രദേശവാസികൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.