പാനൂർ: ചെണ്ടയാട് നവോദയക്കുന്നിൽ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന ടാർ മിക്സിങ് യൂനിറ്റ് പദ്ധതി ഉപേക്ഷിക്കണമെന്ന് കുന്നോത്ത്പറമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. ഗുരുതര ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കാനിടയുള്ള പദ്ധതിയാണ് ടാർ മിക്സിങ് യൂനിറ്റ്. നവോദയ വിദ്യാലയം, മഹാത്മ കോളജ്, ശാന്തിഗിരി ആശ്രമം, നിർദിഷ്ട കാർഷിക ഗവേഷണകേന്ദ്രം എന്നിവ ഉൾപ്പെടുന്ന മേഖലയിൽ ടാർ മിക്സിങ് യൂനിറ്റിന് അനുമതി നൽകിയത് ചട്ടലംഘനത്തിലൂടെയാണ്. മിക്സിങ് യൂനിറ്റിനെതിരെ ബഹുജനങ്ങളെ അണിനിരത്തി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് മണ്ഡലം പ്രസിഡൻറ് കെ.പി. രാമചന്ദ്രൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.