ഡിജിറ്റൽ ക്ലാസ്​മുറി: കടമ്പൂർ സ്​കൂൾ ഒരുമു​ഴം മ​ു​േമ്പ

കണ്ണൂർ: സ്കൂളുകളിൽ ക്ലാസ്മുറികൾ ഡിജിറ്റലാക്കാനുള്ള സർക്കാർ പദ്ധതികൾ മുന്നേറുമ്പോൾ ഒരുമുഴം മുന്നിലാണ് കടമ്പൂർ സ്കൂൾ. ക്ലാസ്മുറികളിൽ അത്യാധുനിക ഇൻററാക്ടിവ് എച്ച്.ഡി എൽ.ഇ.ഡി ഡിസ്പ്ലേ തയാറാക്കിയിരിക്കുകയാണ് സ്കൂളിൽ. 84 ഇഞ്ച് വലുപ്പമുള്ള സ്ക്രീനാണ് ക്ലാസ്മുറികളിൽ സ്ഥാപിച്ചത്. ഇന്ത്യയിൽ ആദ്യമായാണ് ഒരു സ്കൂളിൽ ഇത്തരം സംവിധാനം ഒരുക്കുന്നതെന്ന് സ്കൂൾ മാനേജർ പി. മുരളീധരൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ആദ്യഘട്ടത്തിൽ 40 ക്ലാസ്മുറികളിലാണ് എൽ.ഇ.ഡി ഡിസ്പ്ലേ സ്ഥാപിക്കുന്നത്. വൈകാതെ എല്ലാ ക്ലാസുകളിലേക്കും വ്യാപിപ്പിക്കും. സ്മാർട്ട്ഫോൺ എന്നപോലെ സ്ക്രീനിൽതൊട്ട് പ്രവർത്തിപ്പിക്കാവുന്നതാണ് എൽ.ഇ.ഡി ഡിസ്പ്ലേ. ചിത്രങ്ങളുടെയും വിഡിയോകളുടെയും സഹായത്തോടെ പഠനം രസകരമാക്കാനുള്ള അവസരമാണ് ഒരുക്കുന്നത്. ശാസ്ത്രപരീക്ഷണങ്ങൾ തെറ്റാതെ പഠിപ്പിക്കാൻ ലാബ് ഡിസ്ക് സംവിധാനവും ഇതോെടാപ്പം ഒരുക്കുന്നുണ്ട്. എൽ.ഇ.ഡി ഡിസ്പ്ലേ സംവിധാനത്തി​െൻറ ഉദ്ഘാടനം ശനിയാഴ്ച സ്കൂൾ വാർഷികാഘോഷ ചടങ്ങിൽ ഹോേങ്കാങ് ആസ്ഥാനമായ ഐ.ടി കമ്പനിയായ സ്പെക്േട്രാണി​െൻറ വൈസ് പ്രസിഡൻറ് ജോൺ കാസിഡി നിർവഹിക്കും. കലാവിരുന്നുകളുടെ ഉദ്ഘാടനം ഗായകൻ കാഞ്ഞങ്ങാട് രാമചന്ദ്രൻ നിർവഹിക്കും. ബാലതാരം മാസ്റ്റർ അനൂപ് മുഖ്യാതിഥിയാകും. വാർത്തസമ്മേളനത്തിൽ സ്കൂൾ പ്രിൻസിപ്പൽ കെ. രാജൻ, സ്പെക്േട്രാൺ മേഖല മേധാവി ആനന്ദ് പി. സണ്ണി, പ്രധാനാധ്യാപിക പി.എം. സ്മിത എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.