മലബാർ സാംസ്​കാരിക പൈതൃകോത്സവം മാർച്ച് 11 മുതൽ

കണ്ണൂർ: മലബാറി​െൻറ സാംസ്കാരിക പൈതൃകം വിളംബരം ചെയ്യാനും സംരക്ഷിക്കാനും ലക്ഷ്യമിടുന്ന ഉത്സവം 2018 മാർച്ച് 11 മുതൽ 14വരെ കണ്ണൂരിലെ വിവിധ വേദികളിൽ അരങ്ങേറും. ഇതി​െൻറ ഭാഗമായി കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന സംഘാടകസമിതി യോഗം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. കൺവീനർ എൻ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. മലബാർ സാംസ്കാരിക െപെതൃകോത്സവം ജനറൽ കൺവീനറും പുരാവസ്തുവകുപ്പ് അധ്യക്ഷനുമായ ജെ. രജികുമാർ, ഭാരത് ഭവൻ സെക്രട്ടറിയും ഫെസ്റ്റിവൽ ഡയറക്ടറുമായ പ്രമോദ് പയ്യന്നൂർ എന്നിവർ പരിപാടികൾ വിശദീകരിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ്, കലക്ടർ മിർ മുഹമ്മദലി, കൗൺസിലർ ലിഷ ദീപക്, മ്യൂസിയം ഡയറക്ടർ കെ. ഗംഗാധരൻ, ഫോക്ലോർ അക്കാദമി സെക്രട്ടറി കീച്ചേരി രാഘവൻ, മന്ത്രിയുടെ അഡീഷനൽ ൈപ്രവറ്റ് സെക്രട്ടറി കെ.വി. ദേവദാസ്, മണ്ഡലം പ്രതിനിധി ബാബു ഗോപിനാഥ്, സാംസ്കാരിക വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ബി. സുനിൽ കുമാർ, പുരാവസ്തു എജുക്കേഷൻ ഓഫിസർ ടി.കെ. കരുണദാസ് എന്നിവർ സംസാരിച്ചു. സാംസ്കാരിക പൈതൃകോത്സവത്തി​െൻറ ഭാഗമായി സെമിനാറുകൾ, ചരിത്രപൈതൃക പ്രദർശനങ്ങൾ, സാംസ്കാരിക പരിപാടികൾ, പുസ്തകപ്രദർശനം, ചിത്രരചന, ക്വിസ് മഝരങ്ങൾ, ജനകീയ പ്രശ്നോത്തരി തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് വിവിധ സബ് കമ്മിറ്റികൾ രൂപവത്കരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.