മഅ്​ദനിയുടെ കാര്യത്തിൽ സർക്കാർ ഇടപെടാത്തത്​ ആർ.എസ്​.എസിനെ ഭയന്നിട്ടാണോയെന്ന്​ വ്യക്​തമാക്കണം -^പി.ഡി.പി

മഅ്ദനിയുടെ കാര്യത്തിൽ സർക്കാർ ഇടപെടാത്തത് ആർ.എസ്.എസിനെ ഭയന്നിട്ടാണോയെന്ന് വ്യക്തമാക്കണം --പി.ഡി.പി കാസർകോട്: മഅ്ദനിയുടെ പിന്തുണയിൽ അധികാരത്തിലെത്തിയ പിണറായി സർക്കാർ അദ്ദേഹത്തി​െൻറ കാര്യത്തിൽ ഇടപെടാത്തത് ആർ.എസ്.എസിനെ ഭയന്നിട്ടാണോയെന്ന് വ്യക്തമാക്കണമെന്ന് പി.ഡി.പി സംസ്ഥാന വൈസ് പ്രസിഡൻറ് പൂന്തുറ സിറാജ് ആവശ്യപ്പെട്ടു. മഅ്ദനിയുടെ പ്രശ്നം സി.പി.എം ഏറ്റെടുക്കുമെന്നുപറഞ്ഞ എം.എ. ബേബിയും ഒന്നുംമിണ്ടുന്നില്ല. അതീവ ഗുരുതരമായ ആരോഗ്യ പ്രശ്നം നേരിടുന്ന മഅ്ദനിക്ക് ബംഗളൂരുവിൽ എന്തെങ്കിലും സംഭവിച്ചാൽ കർണാടക സർക്കാറിനൊപ്പം കേരള സർക്കാറും ഉത്തരവാദികളായിരിക്കും. ഒരു കണ്ണി​െൻറ കാഴ്ച നഷ്ടപ്പെട്ട മഅ്ദനിക്ക് മറ്റേ കണ്ണിന് 40 ശതമാനം കാഴ്ച മാത്രമേയുള്ളൂ. പരസഹായമില്ലാതെ പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാൻ കഴിയുന്നില്ല. അദ്ദേഹത്തി​െൻറ മാതാവ് ശ്വാസകോശാർബുദം ബാധിച്ച് ചികിത്സയിലാണ്. പിതാവാണെങ്കിൽ മസ്തിഷ്കാഘാതമേറ്റ് കിടപ്പിലുമാണ്. ഇത്രയും ഗുരുതരമായ സ്ഥിതി വിശേഷം നേരിടുന്ന മഅ്ദനിയോട് കാണിക്കുന്ന കടുത്ത മനുഷ്യാവകാശ ധ്വംസനത്തിന് പരിഹാരം കാണണമെന്ന് സിറാജ് പറഞ്ഞു. പി.ഡി.പി സിൽവർ ജൂബിലി റാലിയും സമ്മേളനവും ഏപ്രിൽ 13,14 തീയതികളിൽ തൃശൂരിൽ നടക്കുമെന്ന് അദ്ദേഹം പറഞ്ഞു. വാർത്തസമ്മേളനത്തിൽ ജനറൽ സെക്രട്ടറി നിസാം മേത്തർ, എസ്.എം. ബഷീർ അഹമ്മദ്, ഗോപി കുതിരക്കൽ, യൂനുസ് തളങ്കര, എം.കെ.ഇ. അബ്ബാസ് എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.