തളിപ്പറമ്പ്: നാളെ തുടങ്ങുന്ന 22ാമത് പ്രോഫ്കോൺ പ്രഫഷനൽ സ്റ്റുഡൻറ്സ് ഗ്ലോബൽ കോൺഫറൻസിെൻറ ഒരുക്കം പൂർത്തിയായതായി സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷെൻറ ഭാഗമായി മുജാഹിദ് സ്റ്റുഡൻറ്സ് മൂവ്മെൻറ് സംസ്ഥാന സമിതിയാണ് കോൺഫറൻസ് സംഘടിപ്പിക്കുന്നത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് പുഷ്പഗിരി ബാബിൽ ഗ്രീൻസ് ഓഡിറ്റോറിയത്തിൽ ഷാർജ മസ്ജിദുൽ ഹറമൈൻ ഇമാം ശൈഖ് സഫറുൽ ഹസൻ മദീനി ഉദ്ഘാടനം ചെയ്യും. ഇന്ത്യയിലെയും വിദേശത്തെയും 5000പേർ സമ്മേളനത്തിൽ പങ്കെടുക്കും. മൂന്ന് ദിവസങ്ങളിലായി ആറ് വേദികളിൽ ഇംഗ്ലീഷ്, മലയാളം, അറബി, തമിഴ്, ഉർദു ഭാഷകളിലുള്ള 36 സെഷനുകളിലാണ് സമ്മേളനം നടക്കുക. വിവിധ സെഷനുകളിലായി തമിഴ്നാട് ഫിഷറീസ് മന്ത്രി ഡി. ജയകുമാർ, മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.കെ. രാഗേഷ് എം.പി തുടങ്ങിയവർ പങ്കെടുക്കും. വാർത്തസമ്മേളനത്തിൽ സാദാത്ത് അലി കൊച്ചിപള്ളി, അബ്ദുല്ല ഫാസിൽ, ടി.കെ. ഉബൈദ്, സി.വി. കാബിൽ, മുഹമ്മദ് ഇജാസ് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.