കയർ തൊഴിലാളി ക്ഷേമനിധി ബോർഡ്​ അദാലത്ത്​

കണ്ണൂർ: കേരള കയർ തൊഴിലാളി ക്ഷേമനിധി ഗുണഭോക്താക്കളായ മലബാർ മേഖലയിലെ കയർ തൊഴിലാളികളുടെ പരാതികൾ പരിഹരിക്കുന്നതിന് ക്ഷേമനിധി ബോർഡ് ഫെബ്രുവരി 26, 27, 28 തീയതികളിൽ അദാലത്ത് നടത്തും. ക്ഷേമനിധിയിൽനിന്ന് പെൻഷൻ, വിവിധ ധനസഹായങ്ങൾ, വിരമിക്കൽ ആനുകൂല്യം തുടങ്ങിയവ സംബന്ധിച്ച പരാതികൾക്ക് പരിഹാരം കാണുന്നതിനാണ് അദാലത്ത്. 26ന് കോഴിക്കോട് ജില്ലയുടെ അദാലത്ത് കൊയിലാണ്ടിയിലും കാസർകോട്, കണ്ണൂർ ജില്ലകളുടേത് 27ന് കണ്ണൂർ ജില്ലയിലും മലപ്പുറം ജില്ലയുടേത് 28ന് പൊന്നാനിയിലും നടക്കും. അദാലത്തിലേക്കുള്ള പരാതികൾ ബോർഡി​െൻറ കോഴിക്കോട് റീജ്യനൽ ഓഫിസിലും ബന്ധപ്പെട്ട കയർ പ്രോജക്ട് ഓഫിസർമാരുടെയും കയർ ഇൻസ്‌പെക്ടർമാരുടെയും ഓഫിസുകളിലും 20 വരെ സ്വീകരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.