പാസ്പോർട്ടിന് അപേക്ഷിക്കുന്നവർക്ക്​ കവർ അടിച്ചേൽപിക്കുന്നതായി പരാതി

തലശ്ശേരി: പാസ്പോർട്ട് അപേക്ഷകരിൽ നിന്നും വലിയ തുക ഇൗടാക്കി പാസ്േപാർട്ട് സേവാകേന്ദ്രങ്ങൾ വഴി കവർ അടിച്ചേൽപിക്കുന്നതായി പരാതി. പാസ്പോർട്ട്, റിപ്പബ്ലിക് ഒാഫ് ഇന്ത്യ എന്ന് പ്രിൻറ് ചെയ്ത കറുപ്പ് നിറത്തിലുള്ള തുകൽ കവറിനാണ് സേവാകേന്ദ്രങ്ങൾ വഴി 350 രൂപ ഇൗടാക്കുന്നത്. അപേക്ഷകരിൽനിന്നും പണം മുൻകൂറായി വാങ്ങിയാണ് തപാൽ വഴി കവർ അയക്കുന്നത്. മാർക്കറ്റിൽ നൂറുരൂപക്ക് താഴെ ലഭിക്കുന്ന സാധാരണ തുകൽ കവറിനാണ് ഇത്രയും വലിയ തുക വാങ്ങുന്നത്. പാസ്പോർട്ട് ഓഫിസ് വഴിയാണ് അപേക്ഷകന് കവർ അയക്കുന്നത്. പാസ്പോർട്ടിന് അപേക്ഷിക്കുന്ന എല്ലാവരെയും കവർ വാങ്ങാൻ പാസ്പോർട്ട് സേവാകേന്ദ്രങ്ങളിലുള്ളവർ നിർബന്ധിക്കുകയാണെന്ന് വ്യാപക പരാതിയുയർന്നിട്ടുണ്ട്. കഴിഞ്ഞ രണ്ട് മാസമായി ഇത് തുടരുകയാണ്. കണ്ണൂർ, വടകര സേവാകേന്ദ്രങ്ങൾ വഴി അപേക്ഷ നൽകുന്നവർക്ക് കോഴിക്കോട് പാസ്പോർട്ട് ഓഫിസിൽ നിന്നാണ് തപാൽ വഴി കവർ എത്തുന്നത്. ഓൺലൈനായി പാസ്പോർട്ടിന് അപേക്ഷിക്കുമ്പോൾ കവറിന് 350 രൂപയും പാസ്പോർട്ട് സംബന്ധിച്ച വിവരങ്ങൾ കൈമാറുന്നതിന് മൊബൈൽ മെസ്സേജ് ചാർജായി 45 രൂപ വേറെയും ഈടാക്കുകയാണ്. രണ്ട് രൂപ പോലും ചെലവ് വരാത്ത രണ്ട് മെസ്സേജ് അയക്കുന്നതിനാണ് 45 രൂപ വാങ്ങുന്നതെന്നാണ് ആക്ഷേപം. -
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.