യൂത്ത്​ ലീഗ്​ സമരപ്രഖ്യാപന കൺ​െവൻഷൻ

തലശ്ശേരി: സംവരണ അട്ടിമറിക്കെതിരെ യൂത്ത് ലീഗ് വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി പഞ്ചായത്ത്, മുനിസിപ്പൽ കേന്ദ്രങ്ങളിൽ നടത്തുന്ന നിശാസമരം വിജയിപ്പിക്കാൻ സമരപ്രഖ്യാപന കൺവെൻഷൻ നടത്തി. ശിഹാബ് തങ്ങൾ സൗധത്തിൽ മുസ്ലിം ലീഗ് ജില്ല സെക്രട്ടറി അഡ്വ. കെ.എ. ലത്തീഫ് ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി റഷീദ് തലായി മുഖ്യപ്രഭാഷണം നടത്തി. പ്രസിഡൻറ് സാദിഖ് മട്ടാമ്പ്രം അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് മണ്ഡലം ട്രഷറർ ഫൈസൽ പുനത്തിൽ, സാഹിർ പാലക്കൽ, അൻസാരി ചിറക്കര, ജംഷീർ മഹമൂദ്, ആഷിഫ് മട്ടാമ്പ്രം, തഫ്ലീം മാണിയാട്ട്, മുനവ്വർ അഹമ്മദ്, കെ.പി. മഹറൂഫ്, ഖാലിദ് കൈവട്ടം, ഇജാസ് ചക്ക്യത്ത്മുക്ക്, നസീർ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി റമീസ് നരസിംഹ സ്വാഗതവും ഖാലിദ് കൈവട്ടം നന്ദിയും പറഞ്ഞു. തലശ്ശേരി പഴയ ബസ്സ്റ്റാൻഡ് പരിസരത്ത് നടക്കുന്ന സമരത്തിന് മുന്നോടിയായി ശാഖാതലത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.