കണ്ണൂർ: എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി പ്രഫഷനല്‍ വിദ്യാര്‍ഥികള്‍ക്കായി പ്രൊഫ്‌സമ്മിറ്റ് സംഘടിപ്പിക്കുന്നു. മാട്ടൂല്‍ മന്‍ശഅ കാമ്പസില്‍ ഫെബ്രുവരി ഒമ്പതു മുതല്‍ 11വരെയാണ് മീറ്റ്. 10ന് രാവിലെ 10ന് അഖിലേന്ത്യാ സുന്നി ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി മുഖ്യാതിഥിയാകും. ഇന്ത്യയിലെ വിവിധ കോളജില്‍നിന്ന് തെരഞ്ഞെടുത്ത 4000 വിദ്യാര്‍ഥികള്‍ മൂന്നു ദിവസത്തെ ക്യാമ്പില്‍ പങ്കെടുക്കും. പഠനം, കരിയര്‍, ചര്‍ച്ച, സെമിനാര്‍, ആദര്‍ശം, സംരംഭകത്വം, ആത്മീയം, ആസ്വാദനം, ആരോഗ്യം തുടങ്ങി 50 വിഭാഗങ്ങളിലായാണ് പ്രൊഫ്‌സമ്മിറ്റ് നടക്കുക. വാര്‍ത്തസമ്മേളനത്തില്‍ സുഹൈല്‍ അസഖാഫ്, മുഹ്‌യിദ്ദീന്‍ സഖാഫി മുട്ടില്‍, കെ. അബ്ദുൽ റഷീദ് നരിക്കോട്, ഹാരിസ് അബ്ദുല്‍ ഖാദര്‍ ഹാജി, നവാസ് കൂരാറ എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.