വിരവിമുക്​ത ദിനാചരണം നാളെ

കണ്ണൂർ: ദേശീയ വിരവിമുക്ത ദിനാചരണം ഫെബ്രുവരി എട്ടിന് നടക്കുമെന്ന് ജില്ല മെഡിക്കൽ ഒാഫിസർ കെ. നാരായണ നായ്ക് വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജില്ലയിൽ ഒന്നു മുതൽ 19 വയസ്സുവരെയുള്ള ആറര ലക്ഷത്തോളംപേർക്ക് ആൽബൻഡസോൾ ഗുളിക വിതരണം ചെയ്യും. ഫെബ്രുവരി എട്ടിന് ഗുളിക കഴിക്കാൻ കഴിയാത്തവർക്ക് 15ന് വീണ്ടും അവസരമൊരുക്കും. ഒന്നുമുതൽ രണ്ട് വയസ്സുവരെയുള്ള കുട്ടികൾക്ക് പകുതി ഗുളിക (200 മി. ഗ്രാം) പൊടിച്ച് തിളപ്പിച്ചാറ്റിയ വെള്ളത്തിൽ അലിയിച്ച് കൊടുക്കണം. രണ്ട് മുതൽ 19 വയസ്സുവരെയുള്ളർ ഒരു ഗുളിക (400 മി.ഗ്രാം) ഭക്ഷണത്തിനുശേഷം ഒരു ഗ്ലാസ് തിളപ്പിച്ചാറ്റിയ വെള്ളത്തോടൊപ്പം ചവച്ചരച്ച് കഴിക്കണം. ആരോഗ്യ വകുപ്പിനൊപ്പം തദ്ദേശ, വിദ്യാഭ്യാസ, സാമൂഹികനീതി വകുപ്പുകളും ജില്ല ഭരണകൂടവുമടക്കം പ്രവർത്തനത്തിൽ പങ്കാളികളാവും. മുതിർന്നവർക്കും ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് ഗുളിക വാങ്ങി കഴിക്കാം. കുട്ടികളിൽ കാണപ്പെടുന്ന വിളർച്ച തടയുന്നതിനും രോഗപ്രതിരോധശേഷിയും പഠനശേഷിയും വർധിപ്പിക്കുന്നതിനും വിരവിമുക്തമാക്കുന്നതിനുമുള്ള ആൽബൻഡസോൾ ഗുളികകൾക്കെതിരെ വ്യാജപ്രചാരണം നടത്തുന്നതിനെതിരെ നടപടി സ്വീകരിക്കുമെന്ന് മെഡിക്കൽ ഒാഫിസർ അറിയിച്ചു. ആർ.സി.എച്ച് ഒാഫിസർ ഡോ. പി.എം. ജ്യോതി, ഡി.ഡി.ഇ യു. കരുണാകരൻ, കെ. രാജീവ് എന്നിവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.